ആ പഴമയുടെ അശാസ്ത്രീയമായ മാലിന്യ നിക്ഷേപത്തിന്റെ അവശേഷിപ്പുകൾ ഇനി അവിടെ ഉണ്ടാകില്ല. മണ്ണിൽ ഉറങ്ങുന്ന ഭീകരസത്വമായി വരുംതലമുറയ്ക്ക് മേൽ ദുരിതം വിതയ്ക്കുമോ എന്ന ആശങ്കയ്ക്ക് ഇനി വിട. കുമ്പളങ്ങാട് മാലിന്യയാർടിലെ ബയോ മൈനിങ് പ്രവർത്തനത്തിന്റെ ഉദ്ഘാടനം എം.എൽ.എ സേവിയർ ചിറ്റിലപ്പിള്ളി നിർവഹിച്ചു. കേരള ഖരമാലിന്യ പരിപാലന പദ്ധതിയിൽ ഉൾപ്പെടുത്തി ആറുകോടി രൂപ ചെലവഴിച്ചാണ് കുമ്പളങ്ങാട് ബയോ മൈനിങ് നടത്തുന്നത്. ഖരമാലിന്യ സംസ്കരണ നിയമം വരുന്നതിനുമുമ്പ് ഹരിത കർമ്മ സേന പോലുള്ള സംവിധാനങ്ങൾ മാലിന്യ ശേഖരണ-സംസ്കരണ മേഖലയിൽ രൂപീകരിക്കുന്നതിന് മുൻപ്. എ ഗ്രേഡ് പഞ്ചായത്തുകളിലും നഗരസഭകളിലും ശേഖരിക്കുന്ന മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണപരിധിയിലുള്ള ഏതെങ്കിലും ഒഴിഞ്ഞ പറമ്പുകളോ മറ്റും തിരഞ്ഞെടുത്തിട്ടുണ്ടാകും. ഇവിടങ്ങളിലൊക്കെ തികച്ചും അശാസ്ത്രീയമായാണ് മാലിന്യനിക്ഷേപം നടന്നിരുന്നത്. അത്തരത്തിലുള്ള ഒരു ഡംബ് സൈറ്റാണ് കുമ്പളങ്ങാട് നഗരസഭയുടേത് ആയിട്ടുള്ള പ്രദേശത്ത് ഉണ്ടായിരുന്നത്.
2016 ഇൽ വടക്കാഞ്ചേരി നഗരസഭ രൂപീകരിക്കുന്നത് വരെയുള്ള കാലഘട്ടത്തിൽ ഏതാണ്ട് 2000 കാലഘട്ടം മുതൽ ഇത്തരത്തിൽ മാലിന്യ നിക്ഷേപം അശാസ്ത്രീയമായി നടന്നിരുന്നു. 2019 ഇൽ നഗരസഭയുടെ ഹരിത കർമ്മ സേന പ്രവർത്തനം ആരംഭിക്കുന്ന സമയം പൂർണ്ണമായും മാലിന്യ നിക്ഷേപം അവസാനിപ്പിക്കുകയും ചെയ്തു.എങ്കിലും ആ മണ്ണിൽ പഴയ മാലിന്യങ്ങൾ കിടക്കുന്നിടത്തോളം കാലം വലിയ ദുരന്ത സാധ്യതയാണ് അവിടെ നിലനിൽക്കുന്നത്. ജൈവ അജൈവ മാലിന്യങ്ങളും ഏറ്റവും അപകടകരമായ ഇലക്ട്രോണിക് മെഡിക്കൽ മാലിന്യങ്ങളും കൂടിക്കലർന്ന് ആണ് ഡംബ് സൈറ്റുകളിൽ കിടക്കുക. മണ്ണ് ഉപരിതല ഭൂഗർഭജലം വായു തുടങ്ങിയവ മലിനമാക്കാൻ ഡംബ് സൈറ്റിന് കഴിയും.
ജൈവമാലിന്യങ്ങളിൽ നിന്നും ഉണ്ടാകുന്ന മീഥേൻ ഗ്യാസ് പ്ലാസ്റ്റിക് കവറുകളിൽ നിന്ന് പുറത്തേക്ക് കടക്കുവാൻ ആകാതെ കൂറ്റൻ ബയോഗ്യാസ് പ്ലാന്റിന് തുല്യമായി കിടക്കുകയും ഏതെങ്കിലും താപ വ്യതിയാനങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ വലിയ പൊട്ടിത്തെറി ഉണ്ടാകുവാനും അണയ്ക്കുവാൻ പറ്റാത്ത തീ ഉണ്ടാകുവാനും കാരണമായേക്കാം. ഇലക്ട്രോണിക് മാലിന്യങ്ങളിലും മറ്റും ഉൾപ്പെട്ടിട്ടുള്ള ഖനലോഹങ്ങൾ ഏതെങ്കിലും സാഹചര്യത്തിൽ കുടിവെള്ളത്തിലോട്ടോ കൃഷിയിടങ്ങളിലോ എത്തിപ്പെട്ടാൽ തലമുറകൾ നീണ്ടുനിൽക്കുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്ക് എത്തിപ്പെടാം. മഴക്കാലങ്ങളിൽ സമീപപ്രദേശങ്ങളിൽ പകർച്ചവ്യാധികൾ പടർത്തുവാൻ ഏറ്റവും സാധ്യത ഉള്ള സാഹചര്യമാണ് ഡംബ് സൈറ്റുകളിൽ നിലനിൽക്കുന്നത്. ഇക്കാര്യങ്ങളെല്ലാം കൊണ്ടുതന്നെ വസ്തുവിന്റെ മൂല്യത്തിൽ കുറവ് വരുന്നതിനും കാരണമാകുന്നു.
ഈ സാഹചര്യത്തിലാണ് 2016 ഖരമാലിന്യ സംസ്കരണ നിയമം രാജ്യത്തെ എല്ലാ ഡംമ്പ് സൈറ്റുകളും സമയബന്ധിതമായി. വൃത്തിയാക്കണം എന്ന വ്യവസ്ഥ വച്ചത്. അതിന് ഏറ്റവും അനുയോജ്യമായ മാർഗം ബയോമൈനിങ് ആണ്. കേരള ഖരമാലിന്യ സംസ്കരണ പദ്ധതിയിൽ ഉൾപ്പെടുത്തി വടക്കാഞ്ചേരി ഉൾപ്പെടെ 20 ഡംപ് സൈറ്റുകളാണ് ഈ ഘട്ടത്തിൽ വൃത്തിയാക്കുന്നത്. വടക്കാഞ്ചേരി നഗരസഭയിലെ ഡിവിഷൻ അഞ്ചിൽ ആണ് മുനിസിപ്പൽ ഖരമാലിന്യ കൂമ്പാരം അല്ലെങ്കിൽ ഡംബ് സൈറ്റു സ്ഥിതി ചെയ്യുന്നത് ആകെ 7 സ്ഥലത്തിൽ 1.35 ഏകർ സ്ഥലത്തു രണ്ടു മുതൽ മൂന്നു മീറ്റർ വരെ ആഴത്തിൽ ആണ് മാലിന്യ നിക്ഷേപം നടത്തിയിട്ടുള്ളത്. ഏകദേശം 25238 മീറ്റർ ക്യൂബ വ്യാപ്തമാണ് മാലിന്യത്തിന്റെ അളവ് കണക്കാക്കുന്നത്.
ബയോമൈനിങ് പ്രവർത്തനം ആരംഭിക്കുന്നതിന് മുന്നോടിയായി ബൃഹത്തായ ഒരുക്കങ്ങളും തയ്യാറെടുപ്പുകളും ആണ് നഗരസഭയും kswmp യും നടത്തിയിരിക്കുന്നത്. ഈ പ്രദേശത്തെ പൂർവസ്ഥിതിയിൽ ആക്കുന്നതിന് വേണ്ടി ശാസ്ത്രീയമായ പ്രക്രിയ വിശദീകരിക്കുന്ന ഒരു പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി പദ്ധതി നടപ്പിലാക്കുന്നതിന് മുനിസിപ്പാലിറ്റി, കേരളഖരമാലിന്യ പരിപാലന പദ്ധതി, കോൺട്രാക്ടർമാർ കൺസൾട്ടൻസികൾ പൊതുജനങ്ങൾ എന്നിവയുടെ കൂട്ടായ പ്രവർത്തന രീതിയാണ് രൂപീകരിച്ചു വെച്ചിട്ടുള്ളത്. പരിസ്ഥിതിയെയും സമൂഹത്തെയും ബാധിക്കാത്ത രീതിയിൽ സുരക്ഷയും ആരോഗ്യ സംരക്ഷണവും ഉറപ്പാക്കിയാണ് ഈ പദ്ധതി നടപ്പിലാക്കുവാൻ പോകുന്നത്. മണ്ണ് പരിശോധന ഭൂഗർഭജല പരിശോധന ഉപരിതല ജല പരിശോധന വായു പരിശോധന ശബ്ദ പരിശോധന മാലിന്യ പരിശോധന ലീചേറ്റു പരിശോധന തുടങ്ങിയവ നടത്തി.
പ്രവർത്തി ആരംഭിച്ചു കഴിഞ്ഞാൽ പ്രീ സ്റ്റെബിലൈസേഷൻ,മാലിന്യങ്ങളുടെ വേർതിരിക്കൽ,വേർതിരിച്ചമാലിന്യങ്ങൾ സുരക്ഷിതമായി നീക്കം ചെയ്യുക തുടങ്ങിയവയാണ് പ്രധാനപ്പെട്ട ഘട്ടങ്ങൾ. പ്രീ സ്റ്റെബിലൈസേഷനിൽ മാലിന്യങ്ങൾ ജെസിബി ഉപയോഗിച്ച് കുഴിച്ചെടുക്കുന്നു തുടർന്ന് തുല്യ വലിപ്പമുള്ള കൂനകളാക്കി മാറ്റുന്നു. ഇനോക്കുലം ഉപയോഗിച്ച് ജൈവമാലിന്യങ്ങളുടെ വിഘടനം ത്വരിതപ്പെടുത്തുന്നു. തുടങ്ങിയവയാണ് ഘട്ടങ്ങൾ. പിന്നീട് മിഷനുകൾ ഉപയോഗിച്ച് വിവിധ ആകൃതിയിലും അളവിലും ഉള്ള അരിപ്പകളിലൂടെയും കാന്തിക ഉപകരണങ്ങളിലൂടെയും മാലിന്യങ്ങളെ വേർതിരിക്കുന്നു. അങ്ങനെ മണ്ണും പ്ലാസ്റ്റിക്കും ഇരുമ്പ് തടി റബർ മുതലായവ വേർതിരിച്ചെടുക്കുന്നു. മിഷനുകളുടെ സഹായത്തിനൊപ്പം ഈ പ്രവർത്തിക്ക് മനുഷ്യാധ്വാനവും ആവശ്യമാണ് അവസാനം വരുന്ന ഉൽപ്പന്നങ്ങളിൽ ഭൂരിഭാഗവും മണ്ണായിരിക്കും.
മണ്ണ് ഇഷ്ടിക, ടൈലുകൾ തുടങ്ങിയവ താഴ്ന്ന പ്രദേശങ്ങൾ നികത്തുവാൻ / നിർമ്മാണ പ്രവർത്തനം എന്നിവയ്ക്ക് ഉപയോഗിക്കാം, പിന്നീട് വരുന്ന പ്ലാസ്റ്റിക് ഉൾപ്പെട്ട മാലിന്യങ്ങൾ RDF ഗണത്തിൽ ഉൾപ്പെടുത്തി സിമന്റ് ഫാക്ടറികളിൽ ഇന്ധനമായി മാറ്റുന്നു. ഗ്ലാസ് ലോഹങ്ങൾ തുടങ്ങിയവ റീസൈക്ലിങ്ങിനും .. ഒന്നും ചെയ്യാൻ പറ്റാത്ത ചെറിയ ശതമാനം നിഷ്ക്രിയ മാലിന്യങ്ങൾ സാനിറ്ററി ലാൻഡ്‌ഫില്ലിനായി മാറ്റുന്നു. നാഗ്പൂർ ആസ്ഥാനമായ എസ്എംഎസ് ലിമിറ്റഡ് എന്ന കമ്പനിയാണ് ബയോ മൈനിങ് നടത്തുന്നത്. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പൈലറ്റ് നഗരസഭയായി പ്രവർത്തിക്കാൻ വടക്കാഞ്ചേരി നഗരസഭയ്ക്ക് കഴിയുന്നു വെന്നും നഗരസഭയുടെയും, കൗൺസിലിന്റെയും ഉദ്യോഗസ്ഥ സംവിധാനത്തിന്റെയും കാര്യക്ഷമതയും , കൂട്ടായതുമായ പ്രവർത്തനമാണ് നഗരസഭയ്ക്ക് തുടർച്ചയായി ലഭിക്കുന്ന അംഗീകാരങ്ങൾക്കു കാരണമെന്നും. ഈ പ്രവർത്തനം സമയബന്ധിതമായി പൂർത്തിയാക്കുന്നതിനു ഏവരുടെയും സഹായം ഉണ്ടാകണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ MLA അറിയിച്ചു.
ഭൂമി മുഴുവനായും വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ബയോ മൈനിങ് നടത്തുന്നത് എന്നും ഭൂമി മാലിന്യ വിമുക്തമായി മാറുന്നതുവരെ ബയോമൈനിങ് പ്രവർത്തി തുടരുമെന്നും അധ്യക്ഷത വഹിച്ചുകൊണ്ട് നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ അറിയിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ ഷീലാ മോഹൻ യോഗത്തിൽ സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജമീല ബി . ഡിവിഷൻ കൗൺസിലർ കവിത കൃഷ്ണനുണ്ണി, kswmp ഉദ്യോഗസ്ഥരായ ശുഭിത മേനോൻ അരുൺ കെ . വിൻസെന്റ് എന്നിവർ ആശംസകൾ അറിയിച്ചു. നഗരസഭ കൗൺസിലർമാരായ പ്രദീപ് ,രമ്യ സുന്ദരൻ , എ ഡി അജി തുടങ്ങിയവരും. വിവിധ സംഘടനാ പ്രവർത്തകരും, നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാർ ഹരിത കർമ്മ സേന, സാനിറ്റേഷൻ വിഭാഗം ജീവനക്കാർ. തൊഴിലാളികൾ ശുചിത്വ മിഷൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു നഗരസഭ സെക്രട്ടറി കെ കെ മനോജ് നന്ദി അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG





.jpg)



0 അഭിപ്രായങ്ങള്‍