ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; കേരളം ഏപ്രില്‍ 26 ന് വിധിയെഴുതും.

26 നിയമസഭാ മണ്ഡലങ്ങളില്‍ ലോകസഭാ തിരഞ്ഞെടുപ്പിനോടൊപ്പം ഉപതിരഞ്ഞെടുപ്പ്. അവസാന ഘട്ട വോട്ടെടുപ്പ് ജൂണ്‍ 11-ന്. കേരളത്തില്‍ ഏപ്രില്‍ 26 ന് വോട്ടെടുപ്പ് കേരളത്തില്‍ രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ്. ഏപ്രില്‍ 26 നാണ് സംസ്ഥാനം വിധിയെഴുതുക. ഏപ്രില്‍ 18ന് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കും. മൂന്നാം ഘട്ടം മെയ് 7 നും നാലാം ഘട്ടം മെയ് 13 നും അഞ്ചാം ഘട്ടം മെയ് 20 നും ആറാം ഘട്ടം മെയ് 26 നും ഏഴാം ഘട്ടം ജൂണ്‍ 1 നും.

ഇന്ത്യ ഏഴ് ഘട്ടമായി വിധിയെഴുതും 18-ാം ലോക്സഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. എഴ് ഘട്ടങ്ങളിലായി ജൂണ്‍ നാല് വരെ നീളുന്ന മൂന്നര മാസത്തോളം നീണ്ടു നില്‍ക്കുന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രക്രിയ. ഇന്ന് മുതല്‍ പെരുമാറ്റ ചട്ടം നിലവില്‍ വന്നു.  കേരളത്തില്‍ ഏപ്രില്‍ 26 നാണ് വോട്ടെടുപ്പ്. സംസ്ഥാനത്ത് മാര്‍ച്ച് 28 ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. ഏപ്രില്‍ നാല് മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. ഏപ്രില്‍ എട്ട് വരെ നാമനിര്‍ദേശപത്രിക പിന്‍വലിക്കാം.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍