ടി.എൻ പ്രതാപൻ എം.പിയുടെ പരാതിയിൽ യൂട്യൂബർക്കെതിരെ കേസ്.

സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ വാർത്ത പ്രചരിപ്പിച്ച് സാമുദായിക ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. FASTREPORTS എന്ന യുട്യൂബ് ചാനലിലെ വിപിൻ ലാലിനെതിരെ ഐപിസി 153 വകുപ്പ് (കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രകോപനം സൃഷ്ടിക്കുക) 2011 ലെ കേരള പൊലീസ് ആക്ട് 120 (o) എന്നീ വകുപ്പുകൾ പ്രകാരം തൃശ്ശൂർ വെസ്റ്റ് പൊലീസ് കേസെടുത്തത്.


ഫാസ്റ്റ് റിപ്പോര്‍ട്ട്സ് എന്ന യൂട്യൂബ് ചാനല്‍ വര്‍ഗീയത ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ നിരന്തരം ഇല്ലാ കഥകള്‍ പ്രചരിപ്പിക്കുകയും തന്നെ ജനങ്ങളുടെ മുന്നില്‍ വര്‍ഗീയതയുടെ ആളാക്കി വാര്‍ത്തകള്‍ നല്‍കുകയുമായിരുന്നു എന്ന് ടി.എന്‍ പ്രതാപന്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍