പന്നിത്തടം: ആത്മവിശ്വാസത്തിന്റെ ചെറുപുഞ്ചിരിയേകാൻ ഫെബ്രുവരി 4 ലോക കാൻസർ ദിനത്തിൽ നിർദ്ധരരായ കാൻസർ രോഗികൾക്ക് മൂന്നാം തവണയും സ്വന്തം കേശം ദാനം ചെയ്തുകൊണ്ട് പന്നിത്തടം താഴത്തെത്തിൽ അഹമ്മദ് ഷെബീന ദമ്പതികളുടെ മകനാണ് 25 വയസ്സുള്ള ആഷിഫ് അഹമ്മദ്. തുടർച്ചയായി രണ്ടുവർഷം കൂടുമ്പോൾ മൂന്നാം തവണയാണ് കാൻസർ രോഗികൾക്ക് ബിഗ് നിർമ്മാണത്തിന് ആവശ്യമായ സ്വന്തം കേശം നൽകിവരുന്നു.


നിലവിൽ DYFI പന്നിത്തടം മേഖല പ്രസിഡന്റ് ആണ് ആഷിഫ് അഹമ്മദ്.ക്യാൻസർ രോഗികൾക്ക് തന്റെ മുടി ദാനം നൽകി വരുന്ന ജീവകാരുണ്യ രംഗത്ത് യുവതലമുറക്ക് മാതൃകയായ പ്രവർത്തനം കാഴ്ചവയ്ക്കുന്ന ആഷിഫ് എം.ഡി കോളേജ് സോഷ്യൽ വർക്ക് ബിരുദ വിദ്യാർത്ഥി ആയിരുന്ന കാലഘട്ടത്തിൽ നാഷണൽ സർവീസ് സ്കീം (NSS) എം.ഡി കോളേജ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു.


നിലവിൽ ഹെയർ ഡോണേഴ്സ് കുന്നംകുളം കൂട്ടായ്മയുടെ കോർഡിനേറ്റർ ആയി പ്രവർത്തിച്ചു വരുന്നു. ഗേങേഴ്സ് കലാവേദി പന്നിത്തടം ക്ലബ്‌ സെക്രട്ടറി കൂടിയാണ് ആഷിഫ്. കേശദാനം നടത്താൻ തയ്യാറായിക്കൊണ്ടിരിക്കുകയാണ് ചൊവ്വന്നൂർ സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ അനുജത്തി അൽഷിഫ അഹമ്മദ്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG