ഗുരുവായൂർ ക്ഷേത്രോത്സവത്തിൻ്റെ നോട്ടീസ് പുറത്തിറക്കി.

ഇന്ന് രാവിലെ പതിനൊന്നു മണിക്ക് ദേവസ്വം കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ നോട്ടീസിൻ്റെ പ്രകാശനം കർമ്മം നിർവ്വഹിച്ചു. ക്ഷേത്രം തന്ത്രിയും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ.പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ആദ്യ പ്രതി ഏറ്റുവാങ്ങി. 

ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, ചെങ്ങറസുരേന്ദ്രൻ എക്സ് എം.പി, മനോജ് ബി നായർ, വി.ജി.രവീന്ദ്രൻ ,ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർമാരായ പി.മനോജ് കുമാർ, ടി.രാധിക, പബ്ളിക്കേഷൻ  അസി.മാനേജർ കെ.ജി.സുരേഷ് കുമാർ, പി.ആർ.ഒ വിമൽ.ജി.നാഥ്, ദേവസ്വം ജീവനക്കാർ എന്നിവർ  സന്നിഹിതരായി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍