ദാരുശിൽപ്പി എശവള്ളി നന്ദന്റെയും സഹായികളായ പി.എൻ.ജയന്തൻ, നവീൻ വാടാനപ്പിള്ളിയുടെയും നേതൃത്വത്തിൽ ഒരു മാസത്തിലേറെ സമയമെടുത്താണ് കുതിരതല നിർമ്മാണം പൂർത്തിയാക്കിയത്. പൂർണമായും തേക്കിൻതടിയിൽ പരമ്പരാഗത രീതിയിൽ കൊത്തുപണികളോടെയാണ് കുതിരതല പൂർത്തിയാക്കിയത്. വലിയ കുതിരയുടെ തലയ്ക്ക് 28 ഇഞ്ചും, ചെറുതിന് 21 ഇഞ്ച് നീളവുമാണ് ഉള്ളത്. ഗുരുവായൂരിൽ വച്ച് നടക്കുന്ന ചടങ്ങിൽ ദേശകമ്മിറ്റി മുഖ്യരക്ഷാധികാരി കൂടിയായ ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന് ശിൽപ്പി ദേശകമ്മിറ്റി ഭാരാവാഹികളുടെ സാന്നിദ്ധ്യത്തിൽ ശിൽപ്പി കൈമാറും.
തുടർന്ന് ഘോഷയാത്രയായി കുതിരതല ദേശത്ത് എത്തിക്കും. ഇത്തവണ പുതിയ എഴുന്നള്ളിപ്പു കുതിരയുമായാണ് കരുമത്ര ദേശം മാമാങ്കാഘോഷത്തിൽ പങ്കെടുക്കുക. കുതിരയുടെയും ചമയങ്ങളുടെയും നിർമ്മാണം പൂർത്തിയായി. മാമാങ്ക ദിവസമായ 20 ന് രാവിലെ പത്തിന് ദേശകമ്മിറ്റി ഓഫീസിൽ നടക്കുന്ന ചടങ്ങിൽ പുതിയ കുതിരയുടെ സമർപ്പണം നടക്കുമെന്ന് പ്രസിഡന്റ് ദിനേശൻ തടത്തിൽ, സെക്രട്ടറി കെ. സുധീഷ് എന്നിവർ അറിയിച്ചു. ഫോട്ടോ : കരുമത്ര ദേശത്തിന്റെ പുതിയ എഴുന്നള്ളിപ്പ് കുതിരതലയുടെ ഒരുക്കത്തിന്റെ അവസാന മിനുക്കുപണിയിൽ ശിൽപ്പി എളവള്ളി നന്ദൻ.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍