മദ്യപിച്ച് അടിപിടി; കോണ്‍ക്രീറ്റ് സ്ലാബ് കൊണ്ടു തലയ്ക്കടിയേറ്റ് 65കാരൻ മരിച്ചു; അയല്‍വാസി അറസ്റ്റില്‍
മദ്യപിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ തലയ്ക്ക് അടിയേറ്റ് ചികിത്സയിലിരുന്ന 65കാരൻ മരിച്ചു. തെക്കൻ പാലയൂർ തൈക്കണ്ടി പറമ്പിൽ നാസർ ആണ് മരിച്ചത്. സംഭവത്തില്‍ നാസറിന്റെ അയല്‍വാസി ഒരുമനയൂർ നോർത്ത് കുരിക്കളത്ത് വീട്ടില്‍ മുഹമ്മദ് (40) അറസ്റ്റ് ചെയ്തു. ചാവക്കാട് ടൗണിലെ ബാറിനു സമീപം ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം. ബാറില്‍ നിന്നു ഇരുവരും ഒരുമിച്ച് മദ്യപിച്ചു പുറത്തിറങ്ങിയതിനു പിന്നാലെയാണ് അടിപിടിയുണ്ടായത്.
കൈയില്‍ കിട്ടിയ കോണ്‍ക്രീറ്റ് സ്ലാബിന്റെ കഷണം കൊണ്ടു നാസറിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ നാസറിനെ നാട്ടുകാർ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് തൃശൂർ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് ഉച്ചയോടെ നാസർ മരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ