സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ വാർഷികം;


സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ വാർഷികം;  പുറ്റേക്കര സെന്റ് ജോർജ്സ് ഹയർസെക്കൻഡറി സ്കൂൾ വാർഷികവും അധ്യാപക രക്ഷാകർതൃ ദിനവും യാത്രയയപ്പ് സമ്മേളനവും കലക്ടർ വി.ആർ കൃഷ്ണതേജ ഉത്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ജോസഫ് പാലയൂർ അധ്യക്ഷത വഹിച്ചു. 


വിരമിക്കുന്ന സംസ്കൃത അധ്യാപിക ജയശ്രീക്കും സ്കൂൾ ക്ലർക്ക് ജോസ് ബേബിക്കും ഉപഹാരങ്ങൾ സമ്മാനിച്ചു. കഴിഞ്ഞവർഷത്തെ ജില്ലയിലെ മികച്ച പി.ടി. എ.ക്കുള്ള പുരസ്കാരം നേടിയ മുൻ പി.ടി. എ പ്രസിഡൻറ് സി.വി കുര്യാക്കോസിനെ ചടങ്ങിൽ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലീലാ രാമകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ ഉഷാദേവി ടീച്ചർ, ജില്ലാ പഞ്ചായത്തംഗം ജിമ്മി ചൂണ്ടൽ എന്നിവർ മുഖ്യാതിഥികളായിരുന്നു. വിദ്യഭ്യാസ ഉപ ജില്ല ഓഫീസർ പി.ജെ ബിജു മാസ്റ്റർ വിരമിക്കുന്നവരുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു 

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍