മണ്ഡല-മകരവിളക്ക് തീർഥാടന കാലത്തെ ദേവസ്വം ബോർഡിൻ്റെ ആകെ വരുമാനം 357.47 കോടി രൂപ
മണ്ഡല-മകരവിളക്ക് തീർഥാടന കാലത്തെ ദേവസ്വം ബോർഡിൻ്റെ ആകെ വരുമാനം 357.47 കോടി രൂപ. കഴിഞ്ഞ വർഷത്തെക്കാൾ 10.35 കോടി രൂപ കൂടുതൽ. ദർശനം നടത്തിയ തീർഥാടകരുടെ എണ്ണം കഴിഞ്ഞ വർഷത്തെക്കാൾ 5.90 ലക്ഷം പേർ കൂടുതൽ. കഴിഞ്ഞ വർഷത്തെ ആകെ വരുമാനം 347.12 കോടി രൂപയായിരുന്നു. അരവണ വിൽപനയിലൂടെ 146.99 കോടി രൂപയും അപ്പം വിൽപനയിലൂടെ 17.64 കോടി രൂപയും ലഭിച്ചു.
കാണിക്ക ഇതുവരെ എണ്ണിതീർന്നിട്ടില്ല. നടവരവായി കിട്ടിയ നാണയങ്ങൾ എണ്ണാനുണ്ട്. വെർച്വൽ ക്യു ബുക്കിങ്ങിലൂടെ ഇന്നലെവരെ എത്തിയ ആകെ തീർഥാടകരുടെ എണ്ണം 50.06 ലക്ഷമാണ്. കഴിഞ്ഞ വർഷം ഇത് 44.16 ലക്ഷമായിരുന്നു. 5.90 ലക്ഷം തീർഥാടകരാണ് ഇത്തവണ കൂടുതലായി എത്തിയത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ