വടക്കാഞ്ചേരി ലയൺസ്ക്ലബ്ബ് റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു.
രാവിലെ 8 മണിക്ക് ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് എൻ എ നസീർ പതാക ഉയർത്തി. റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ശ്രീകേരളവർമ്മ പൊതുവായനശാല പരിസരം ലയൺസ് ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ വൃത്തിയാക്കുകയും വായനശാലക്ക് ആവശ്യമായ പുസ്തകങ്ങൾ കൈമാറുകയും ചെയ്തു.
കേരളവർമ്മ പൊതുവായനശ്ശാലക്ക് വേണ്ടി പ്രസിഡണ്ട് വി മുരളി പുസ്തകങ്ങൾ ഏറ്റുവാങ്ങി. ചടങ്ങിൽ സെക്രട്ടറി വിൽസൻകുന്നംപ്പിള്ളി, ടോബിജോൺ, സി എ ശങ്കരൻ കുട്ടി, ഉണ്ണി വടക്കാഞ്ചേരി, യൂ കരുണാകരൻ, പിൻ ഗോകുലൻ, ഡോ പി ആർ നാരായണൻ,ജെയിംസ് ഫ്രാൻസിസ്,തോമസ്സ് തരകൻ, എ പി ജോൺസൺ,ചന്ദ്രപ്രകാശ് ഇടമന, സാജുജോസ്, ഗിരീഷ്കുമാർ പി തുടങ്ങിയവർ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ