ഗാന്ധി അനുസ്മരണത്തിനിടയിൽ വടക്കാഞ്ചേരിയിൽ കോൺഗ്രസ് പ്രവർത്തകർ ചേരിതിരിഞ്ഞ് വാക്കേറ്റം.

 ഗാന്ധി അനുസ്മരണത്തിനിടയിൽ  വടക്കാഞ്ചേരിയിൽ കോൺഗ്രസ് പ്രവർത്തകർ ചേരിതിരിഞ്ഞ് വാക്കേറ്റം. വടക്കാഞ്ചേരി ബ്ലോക്ക് കമ്മിറ്റി ഓഫീസിലാണ് വാക്കേറ്റ മുണ്ടായത്. വടക്കാഞ്ചേരി പ്രസ് ക്ലബ് പരിസരത്തെ വടക്കാഞ്ചേരി മണ്ഡലം കമ്മറ്റിയുടെ ഗാന്ധിസ്മൃതിയും പുഷ്പാർച്ചനയും കഴിഞ്ഞ് ബ്ലോക്ക് കമ്മറ്റിയുടെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഒരു വിഭാഗം പ്രവർത്തകരും ബ്ലോക്ക് കമ്മിറ്റി ഓഫീസിൽ ഉണ്ടായിരുന്ന മറ്റൊരു വിഭാഗം പ്രവർത്തകരും തമ്മിലാണ് വാക്കേറ്റമുണ്ടായിരുന്നത്.

9.30 ന് നടത്തേണ്ട പരിപാടി 10 മണി കഴിഞ്ഞും നടക്കാതായപ്പോൾ മുണ്ടത്തിക്കോട് മണ്ഡലം പ്രസിഡണ്ടിൻ്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ പോകേണ്ട 5 കോൺഗ്രസ്പ്രവർത്തകർ ഗാന്ധി ചിത്രത്തിന് സമീപം നിന്ന് ഫോട്ടോയെടുത്തതാണ് വാക്കേറ്റത്തിൽ കലാശിച്ചത്. തുടർന്ന് ഇരുവിഭാഗവും പരസ്പരം ആക്രമിച്ചതായി ആരോപിച്ച് രംഗത്തെത്തി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.