ജനുവരി 30 ന് കോൺഗ്രസ് വടക്കാഞ്ചേരി ബ്ലോക്ക് കമ്മിറ്റി ഓഫീസിൽ നടന്ന കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള ഗ്രൂപ്പ് സംഘട്ടനത്തിലാണ് മഹാത്മാ ഗാന്ധിയുടെ ഛായാചിത്രം തറയിലിട്ട് ചവിട്ടിയത്. രാഷ്ട്രപിതാവിൻ്റെ രക്തസാക്ഷിദിനത്തിൽ ഇത്തരം നീചപ്രവൃത്തി നടത്തിയ കോൺഗ്രസ് നേതാക്കളുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. പോലീസ് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം.
രാഷ്ട്രപിതാവിൻ്റെ പിൻതുടർച്ച പ്രസംഗത്തിൽ അവകാശപ്പെടാറുള്ള കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തിൻ്റെ ഓർമ്മകൾക്കും രാജ്യത്തിന് വേണ്ടി നൽകിയ സേവനത്തിനും എന്ത് വിലയാണ് നൽകുന്നത് എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് ഈ സംഭവം. ഗാന്ധിജിയെ കുറിച്ചുള്ള ഓർമ്മകൾ പോലും രാജ്യത്ത് നിന്ന് ഇല്ലാതാക്കാൻ സംഘപരിവാർ ശക്തികൾ ശ്രമം നടത്തുന്ന കാലത്താണ് അവരെ കടത്തിവെട്ടും വിധം കോൺഗ്രസ് നേതാക്കളുടെ പ്രവർത്തനം.
പുതിയ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ടിനെ നേതൃത്വം തിരഞ്ഞെടുത്തതിന് ശേഷം കഴിഞ്ഞ കുറച്ച് നാളുകളായി നിരന്തരം കോൺഗ്രസ് ഓഫീസിൽ പോർവിളികളും സംഘട്ടനങ്ങളും പതിവായിരിക്കുകയാണ്. ഇതുമൂലം കോൺഗ്രസ് ഓഫീസിന് മുന്നിലുള്ള പൊതുവഴിയിലൂടെ പോകുന്ന ജനങ്ങൾക്കും ബുദ്ധിമുട്ടായിരിക്കുന്നു. കോൺഗ്രസ് സംസ്ഥാന - ജില്ലാ നേതൃത്വം ഇക്കാര്യങ്ങളിൽ സ്വീകരിക്കുന്ന സമീപനം ആ പാർട്ടിയുടെ ജീർണ്ണത വെളിവാക്കുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




0 അഭിപ്രായങ്ങള്‍