ഓട്ടുപാറ ബസ്റ്റാൻഡിൽ നീതി സ്റ്റോറിന് മുന്നിൽ സ്ലാബുകൾ തുറന്നു കിടക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. ദിനംപ്രതി 100 കണക്കിന് ബസ്സുകളും അനവധി യാത്രക്കാരും വന്നുപോകുന്ന വടക്കാഞ്ചേരി നഗരസഭയിലെ ഓട്ടുപാറ ബസ്റ്റാൻഡിലാണ് അപകട കെണിയായി രണ്ടു സ്ലാബുകൾ തുറന്നുകിടക്കുന്നത്.
ധൃതിയിൽ ബസ്സിൽ കയറിപ്പറ്റാൻ വരുന്ന യാത്രക്കാരുടെ കണ്ണിൽ തുറന്നു കിടക്കുന്ന കാനയിലെ കുഴി കണ്ടെന്ന് വരില്ല. എത്രയും പെട്ടെന്ന് നഗരസഭ അധികൃതർ സ്ലാബ് ഇട്ടില്ലെങ്കിൽ യാത്രക്കാർ വീണ് പരിക്കേൽക്കുമെന്ന് നിശ്ചയം. ബസ് ജീവനക്കാരും സ്റ്റാൻഡിലെ കടകളിലെ ജീവനക്കാരും ഇക്കാര്യം പലതവണ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍