പ്രതികാരം തീരാതെ കേന്ദ്രം: കടമെടുപ്പിൽ 5600 കോടി വെട്ടി; കേരളത്തെ ഞെക്കിക്കൊല്ലാൻ പതിനെട്ടടവും

സാമ്പത്തിക വർഷത്തിന്റെ അവസാനപാദത്തിൽ കേരളത്തിന്റെ കടമെടുപ്പ്‌ ആവശ്യത്തിൽ കടുംവെട്ടുമായി കേന്ദ്രസർക്കാർ. 7437.61 കോടി രൂപ ചോദിച്ചപ്പോൾ അനുവദിച്ചത്‌ 1838 കോടിമാത്രം. 5600 കോടി വെട്ടിക്കുറച്ചാണ്‌ കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക്‌ തള്ളിവിടുന്നത്‌.


ഈവർഷം 45,689.61 കോടി രൂപ കടമെടുക്കാനായിരുന്നു അനുവാദം. ഇതിൽ 32,442 കോടി പൊതുവിപണിയിൽനിന്ന് കടമെടുക്കാമെന്ന് സാമ്പത്തികവർഷത്തിന്റെ തുടക്കത്തിൽ കേന്ദ്രം സമ്മതിച്ചു. 14,400 കോടി നബാർഡിൽനിന്നും ബാക്കി ലഘു സമ്പാദ്യ പദ്ധതി ഉൾപ്പെടെ സ്രോതസ്സുകളിൽനിന്നും എടുക്കാം. ഡിസംബർവരെ പൊതുവിപണിയിൽനിന്ന് 23,852 കോടി രൂപയുടെ കടമെടുപ്പിന് അനുമതി ലഭിച്ചു. ബാക്കി ചോദിച്ചപ്പോഴാണ്‌ കേന്ദ്രം പ്രതികാര ബുദ്ധിയോടെ നീങ്ങിയത്‌. 


ഇതോടെ സാമ്പത്തിക വർഷാവസാനം സംസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാകും. സെപ്തംബർമുതലുള്ള ക്ഷേമപെൻഷൻ നൽകേണ്ടതുണ്ട്‌. വർഷാന്ത്യ ചെലവുകളെയും ബാധിക്കും. സാമൂഹ്യസുരക്ഷാ പദ്ധതികൾക്കും പണം വേണം. ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെയുള്ള ഉത്തരവാദിത്വങ്ങളും മുന്നിലുണ്ട്‌.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍