വടക്കാഞ്ചേരി: ഇന്ത്യയുടെ മതേതരത്വവും ജനാധിപത്യവും ഭരണഘടനയും സംരക്ഷിയ്ക്കപ്പെടണമെങ്കിൽ വരാനിരിക്കുന്ന ലോകസഭാ രെഞ്ഞെടുപ്പിൽ ബി ജെ പി യെ കേന്ദ്ര ഭരണത്തിൽ നിന്ന് പുറത്താക്കണമെന്ന് സി പി ഐ ദേശീയ കൗൺസിൽ അംഗവും മുൻ റവന്യൂ വകുപ്പ് മന്ത്രിയുമായ അഡ്വ: കെ.പി.രാജേന്ദ്രൻ പ്രസ്താവിച്ചു.
വടക്കാഞ്ചേരി സി പി ഐ ഓഫീസ് ഹാളിൽ ചേർന്ന മണ്ഡലം ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന് അർഹതപ്പെട്ട സാമ്പത്തിക സഹായവും കടമെടുക്കാനുള്ള അവകാശവും നിഷേധിച്ചുകൊണ്ട് കേരള ജനതയെ ദ്രോഹിക്കുന്ന മോഡി സർക്കാരിനെതിരെ വമ്പിച്ച പ്രക്ഷോഭങ്ങൾക്ക് സി പി ഐ യും എൽഡിഎഫും നേതൃത്വം നല്കാൻ പോവുകയാണെന്നും കെ.പി.രാജേന്ദ്രൻ തുടർന്നു പറഞ്ഞു.
സി പി ഐ മണ്ഡലം സെക്രട്ടറി ഇ.എം.സതീശൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എം.ആർ.സോമനാരായണൻ , അഡ്വ: പി.കെ.പ്രസാദ്, ലിനി ഷാജി, കെ.കെ.ചന്ദ്രൻ, ഇ.എൻ.ശശി, ഷീലാ മോഹൻ തുടങ്ങിയവർ സംസാരിച്ചു. എൺപതാം ജന്മദിനം ആഘോഷിച്ച മുതിർന്ന പാർട്ടി നേതാവ് കെ.എ.ചന്ദ്രനെ (വാഴാനി) കെ.പി.രാജേന്ദ്രൻ പൊന്നാട അണിയിച്ച് ആദരിച്ചു.
ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ-സംഘടനാ തീരുമാനങ്ങൾ യോഗം ചർച്ച ചെയ്തംഗീകരിച്ചു. പാർട്ടി മണ്ഡലം അസ്സിസ്റ്റന്റ് സെക്രട്ടറി എ.ആർ. ചന്ദ്രൻ സ്വാഗതവും സെക്രട്ടറിയേറ്റ് അംഗം എം.എ. വേലായുധൻ നന്ദിയും പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG





0 അഭിപ്രായങ്ങള്‍