മകരവിളക്കിനോട് അനുബന്ധിച്ചുള്ള തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ശബരിമലയിൽ ഇന്ന് മുതൽ സ്പോട്ട് ബുക്കിംഗ് ഉണ്ടാകില്ല. മകരവിളക്ക് ദിനമായ ജനുവരി 15നും തലേദിവസമായ 14നും വെർച്വൽ ക്യൂ ബുക്കിംഗ് പരിധിയിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ജനുവരി 16 മുതൽ ഈ നിയന്ത്രണങ്ങൾ ഉണ്ടാകില്ല.
ശബരിമലയിൽ ഭക്തജന പ്രവാഹം
മകരവിളക്ക് അടുത്തിരിക്കെ ശബരിമലയിൽ തീർത്ഥാടകാരുടെ തിരക്ക് തുടരുന്നു. പതിനഞ്ച് മണിക്കൂറിലേറെ ക്യൂ നിന്നാണ് ഭക്തർ ദർശനം നടത്തുന്നത്. ശരാശരി ഒരു ലക്ഷത്തോളം തീർത്ഥാടകാരാണ് മകരവിളക്ക് അടുത്തതോടെ ശബരിമലയിൽ ദർശനത്തിനായി എത്തുന്നത്.
കനത്ത തിരക്കിൽ ശബരിമല സന്നിധാനത്തെ കൈവരി തകർന്നു.
സന്നിധാനത്തെ ഫ്ലൈ ഓവറിൽ നിന്ന് ശ്രീകോവിലിന് മുന്നിലേക്ക് ഇറങ്ങുന്ന സ്ഥലത്തെ ബലക്ഷയം ഉണ്ടായിരുന്ന കൈവരിയാണ് തകർന്നത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. തകർന്ന വേലിക്ക് പകരം കയറ് കെട്ടിയാണ് ഇപ്പോൾ തിരക്ക് നിയന്ത്രിക്കുന്നത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




0 അഭിപ്രായങ്ങള്‍