തൃശ്ശൂര്‍ ദിവാന്‍ജിമൂല മേല്‍പ്പാലത്തിന് താഴെ റെയില്‍വേ ട്രാക്കില്‍ ട്രെയിന്‍ തട്ടി മുഖം തിരിച്ചറിയാനാവാത്ത വിധം പരിക്ക് പറ്റി ജനുവരി 21 ന് പുലര്‍ച്ചെ 1.30 ന് മരിച്ച നിലയില്‍ കണ്ടെത്തിയ അജ്ഞാതനെ തിരിച്ചറിഞ്ഞില്ല.
ഏകദേശം 58 വയസ്സ് തോന്നിക്കുന്ന മധ്യവയസ്‌കന്‍ ചുവപ്പ് കളര്‍ കരയോടുകൂടിയ വെള്ള മുണ്ടും മഞ്ഞ കളര്‍ ഷര്‍ട്ടുമാണ് വേഷം ധരിച്ചിരിക്കുന്നത്. ആളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ വെസ്റ്റ് പോലീസ് സ്റ്റേഷന്‍ - 0487 2363608, ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് 9497987131 എന്ന നമ്പറിലോ ബന്ധപ്പെടണം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍