കുമരനെല്ലൂർ ശ്രീ കറുവണ്ണ വിഷ്ണു ശിവക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം നാളെ സമുചിതമായി ആഘോഷിക്കുന്നു

ക്ഷേത്രത്തിൽ നാളെ രാവിലെ ശുദ്ധി ക്രിയകളും നവകം,പഞ്ചകവ്യം, വിഷ്ണുവിന് ഉദയാസ്തമന പൂജ, തുടങ്ങിയ വിശേഷാൽ പൂജകൾ ഉണ്ടായിരിക്കും. കുമരനെല്ലൂർ ഭഗവത്ഗീത സംവാദസഭ യുടെ ആഭിമുഖ്യത്തിൽ രാവിലെ 9 മണിക്ക് വിഷ്ണു സഹസ്രനാമ ജപവും, 10 മണിക്ക് കുറ്റുമുക്ക് നിഷാകും സംഘവും അവതരിപ്പിക്കുന്ന മേളവും, ശ്രീഭൂതബലിയും പ്രസാദൂട്ടും ഉണ്ടായിരിക്കുന്നതാണ്.


വൈകുന്നേരം ക്ഷേത്രത്തിൽ നിറമാല ചുറ്റുവിളക്ക് ദീപാരാധനയും പ്രശസ്ത ഇടയ്ക്ക കലാകാരൻ ശ്രീ തുറവൂർ രാകേഷ് കമ്മത്ത് സോപാനസംഗീതവും , കാണിപ്പയ്യൂർ ശ്രീലത നാരായണനും സംഘവും അവതരിപ്പിക്കുന്ന കൈകൊട്ടിക്കളിയും ക്ഷേത്രസന്നിധിയിൽ ഉണ്ടാവുന്നതാണ്. ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച  സുരേഷ് കുമാർനെ ( സൂര്യ കൺസ്ട്രക്ഷൻ ) ഉത്രാളിക്കാവ് പൂരം കുമരനെല്ലൂർ ദേശം പ്രസിഡന്റ് എ കെ സതീഷ്കുമാർ ആദരിക്കുന്നു. തുടർന്ന് ശ്രീ കലാമണ്ഡലം വിനയനും, കലാമണ്ഡലം പ്രവീണും നയിക്കുന്ന പഞ്ചവാദ്യവും , ലഘു ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.