കുമരനെല്ലൂർ ഗ്രാമവീഥികളെ മന്ത്രമുഖരിതമാക്കിക്കൊണ്ട് ഈ വർഷത്തെ ചങ്ങാലി മഠപതി വിളക്ക് മഹോത്സവം ജനുവരി 6 ശനിയാഴ്ച ആഘോഷിക്കുന്നു. വൈകുന്നേരം ആറുമണിക്ക് ശ്രീ കറുവണ്ണ വിഷ്ണു ശിവക്ഷേത്രത്തിൽ നിന്നും മേളം ആന ഉടുക്ക് ഘോഷങ്ങളോടു കൂടിയുള്ള എഴുന്നള്ളിപ്പ്.
വിളക്ക് യോഗം ശ്രീ അകമല ശ്രീധരൻ ആൻഡ് പാർട്ടി. പ്രശസ്ത മേള കലാകാരൻ കലാമണ്ഡലം രതീഷ് നയിക്കുന്ന മേളവും, അന്നദാനവും, തുടർന്ന് കരിമരുന്ന് പ്രയോഗവും ഉണ്ടായിരിക്കുന്നതാണ്. അന്നേദിവസം ക്ഷേത്രത്തിൽ ക്ഷേത്രം ഗുരുസ്വാമി ഉണ്ണികൃഷ്ണൻ അവർകളുടെ കാർമികത്വത്തിൽ കാലത്ത് 8 മണി മുതൽ കെട്ട് നിറയും, വിശേഷാൽ പൂജകളും, ദീപാരാധനയും ഉണ്ടായിരിക്കുന്നതാണ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍