മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കണം

വടക്കാഞ്ചേരി :-  സർവീസ് പെൻഷൻകാരുടെ സംഘടന യായ  സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് കൗൺസിലിന്റെ വടക്കാഞ്ചേരി മണ്ഡലം സമ്മേളനം   CPI വടക്കാഞ്ചേരി  മണ്ഡലം സെക്രട്ടറി  ഇ.എം. സതീശൻ ഉദ്ഘാടനം ചെയ്തു.

  പെൻഷനേഴ്സ് കൗൺസിലിന്റെ സംസ്ഥാന കമ്മറ്റി മെമ്പർ പി.ടി. സണ്ണി, ജില്ലാ പ്രസിഡന്റ പി.കെ. രാജ്കുമാർ, വി.ജെ.ജോൺസൻ , സി.വി. പൗലോസ്,   ഡോ: അനീഷ് രാജ് , എം.കെ. രാധാകൃഷ്ണൻ , ജോസഫ് പുന്നമൂട്ടിൽ, കെ.പി. സജീവ്,  പി.കൃഷ്ണപ്രസാദ് എന്നിവർ പ്രസംഗിച്ചു.  മണ്ഡലം പ്രസിഡന്റ് ബെന്നി പോൾ മാഞ്ഞൂരാൻ അദ്ധ്യക്ഷത വഹിച്ചു.

 സെക്രട്ടറി പി.ജി. ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു. മെഡി സെപ്പിലെ അപാകതകൾ പരിഹരിക്കണമെന്നും, നാല് ഗഡു കുടിശികയായ ക്ഷാമബത്ത  അനുവദിക്കണമെന്നും, സമ്മേളനം പ്രമേയം വഴി കേരള സർക്കാരിനോട് ആവശ്യപ്പെട്ടു. സമ്മേളനം താഴെ  പറയുന്ന ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ.എസ്. ഭരതരാജൻ മാസ്റ്റർ [ പ്രസിഡന്റ് ] പ്രകാശൻ പി.കെ. [ വൈസ് പ്രസിഡന്റ് ] പി.ജി.ഉണ്ണികൃഷ്ണൻ  [സെക്രട്ടറി ] എച്ച്. സുബൈദ [ ജോയിന്റ് സെക്രട്ടറി ] ബെന്നി പോൾ  മാഞ്ഞൂരാൻ [ട്രഷറർ ].

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍