അരിക്കൊമ്പനെ തിരികെയെത്തിക്കണം: ഇന്ന് തൃശൂരിൽ പ്രതിഷേധ ധർണ്ണ; വാവ സുരേഷ് ഉദ്ഘാടനം ചെയ്യും.

 ഇടുക്കി ചിന്നക്കനാലിൽ നിന്നും തമിഴ്നാട് അതിർത്തിയിലേക്ക് കടത്തിവിട്ട അരിക്കൊമ്പനെ തിരികെയെത്തിക്കണമെന്നാവശ്യപ്പെട്ട് അരിക്കൊമ്പൻ പ്രേമികൾ ബുധനാഴ്ച തൃശൂരിൽ ഒത്തു ചേരുന്നു. രാവിലെ 11ന് വടക്കുന്നാഥൻ മൈതാനത്ത് ഒത്തു ചേർന്ന് കോർപ്പറേഷൻ ഓഫീസിന് മുന്നിലേക്ക് പ്രകടനവും തുടർന്ന് പ്രതിഷേധ ധർണ്ണയുമാണ് തീരുമാനിച്ചിരിക്കുന്നത്. വാവ സുരേഷ് പരിപാടി ഉദ്ഘാടനം ചെയ്യും. 

 ചിന്നക്കനാലിൽ നിന്നും കൊണ്ടുപോയ അരിക്കൊമ്പനെ തിരികെയെത്തിക്കാനും അരിക്കൊമ്പന്റെ തൽസ്ഥിതി തമിഴ്നാട് സർക്കാർ പുറത്ത് വിടണമെന്നും ചിന്നക്കനാലിൽ ഇപ്പോഴുള്ള ചക്കക്കൊമ്പൻ, പടയപ്പ തുടങ്ങിയ ആനകളെ പൊതുജനങ്ങൾ ഉപദ്രവിക്കുന്നതിനെതിരെ നടപടി വേണമെന്നും കാടുകളിൽ മൃഗങ്ങൾ ഭീഷണിയായ തേക്ക്, മാഞ്ചിയം, യൂക്കാലിപ്റ്റ്സ് തുടങ്ങിയവ മുറിച്ച് മാറ്റി ആനക്ക് ആവശ്യമായ ഭക്ഷണവസ്തുക്കൾ നട്ടുപിടിപ്പിക്കണമെന്നും കാട്ടിൽ നിന്നും ജനവാസ മേഖലയിലേക്ക് ആനയുൾപ്പെടെ ഇറങ്ങുമ്പോൾ സർക്കാർ 144 പ്രഖ്യാപിച്ച് ജനങ്ങളെ സ്ഥലത്ത് നിന്നും ഒഴിവാക്കി മൃഗങ്ങളെ സംരക്ഷിക്കണമെന്നതടക്കം ആവശ്യപ്പെട്ടാണ് പ്രതിഷേധം.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍