മണിപ്പൂരിൽ സംഘർഷം ഒഴിയുന്നില്ല; അഞ്ചുപേർ കൊല്ലപ്പെട്ടു.


മണിപ്പൂരിൽ സംഘർഷങ്ങൾ അവസാനിക്കുന്നില്ല കഴിഞ്ഞ 8 മാസമായി തുടരുന്ന സംഘർഷങ്ങൾ അവസാനിപ്പിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥരും ഭരണകർത്താക്കളും പരിശ്രമിക്കുന്നതിനിടയാണ് ഇപ്പോൾ വീണ്ടും സാഹചര്യങ്ങൾ കലുഷിതം ആയിരിക്കുന്നത്. ആക്രമണത്തെ തുടർന്ന് രണ്ടു പോലീസുകാർ കൊല്ലപ്പെട്ട
തിന് പിന്നാലെ അഞ്ചു പൗരന്മാർ കൂടി മരണപ്പെട്ടിരിക്കുന്നു എന്ന വാർത്തയാണ് വന്നുകൊണ്ടിരിക്കുന്നത്. മൂന്ന് ബി.എസ്.


ഫ് ജവാൻമാർക്ക് ഗുരുതരമായി പരിക്കേറ്റു. മണിപ്പൂരിലെ പല ജില്ലകളിലായി കഴിഞ്ഞ രാത്രിയിലും ആക്രമണം ഉണ്ടായി. സൗബാൻ ജില്ലയിൽ ആൾക്കൂട്ടം പോലീസ് ആസ്ഥാനം ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടയാണ് ബി.എസ്.എസ്ഫ് ഉദ്യോഗസ്ഥന്മാർക്ക് ഗുരുതരമായി പരിക്കേറ്റത്.

ഇന്നലെ മെയ്തെയ് വിഭാഗത്തിൽപ്പെട്ട നാലുപേർ ആയുധധാരികളായ അക്രമികളാൽ കൊല്ലപ്പെട്ടു എന്നാണ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുന്നത്. ആക്രമണത്തിന് ഇരയായ നാലുപേരും കൃഷിയിടത്തിൽ പണിയെടുക്കുന്നതിനിടയാണ് ആക്രമണം ഉണ്ടായത്. ഇവരുടെ മരണത്തെ തുടർന്ന് ഇംഫാൽ താഴ് വരയുടെ പലയിടത്തും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. കുറച്ചുനാളുകളായി സമാനതകൾ ഇല്ലാത്ത വംശഹത്യക്കാണ് മണിപ്പൂർ സാക്ഷിയാകുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍