കണ്ണേങ്കാവ് പറവെപ്പിന് വൻ ഭക്തജനത്തിരക്ക്.

പ്രശസ്തമായ മൂക്കുതല കണ്ണേങ്കാവ് ക്ഷേത്രോത്സവത്തിന് ആയിരങ്ങൾ എത്തി. വ്യാഴാഴ്ച ആരംഭിച്ച വാണിഭത്തിലേക്ക് നിരവധി ജനങ്ങളാണ് ഒഴുകിയെത്തിയത്. കാലത്ത് പത്തിന് നടന്ന പറ വെപ്പിന് ഭക്തജനങ്ങളുടെ വൻതിരക്കാണ് അനുഭവപ്പെട്ടത്. ഉച്ചയ്ക്കുശേഷം എഴുന്നള്ളിപ്പോടെ പകൽ പൂരത്തിന് ആരംഭം കുറിക്കും. കരിങ്കാളികൾക്ക് പേരുകേട്ട കണ്ണേങ്കാവിൽ ഇത്തവണയും കരിങ്കാളികളെ കൊണ്ട് നിറയും. 

വൈകീട്ട് മൂന്നു വിഭാഗങ്ങളുടെ മത്സര വെടിക്കെട്ടും അരങ്ങേറും. ഉച്ചയ്ക്ക് ശേഷം  ചങ്ങരംകുളം എരമംഗലം റോഡിൽ ഗതാഗ നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍