സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ വടക്കാഞ്ചേരി ബ്ലോക്ക് സമ്മേളനം സ്വാഗത സംഘം രൂപീകരണ യോഗം മുണ്ടത്തിക്കോട് കെ എസ് എസ് പി യൂ ഓഫീസിൽ ചേർന്നു. യോഗം ജില്ലാ വൈസ് പ്രസിഡന്റ് കെ എസ് ജോർജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം കെ മുഹമ്മദ് കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. വി എസ് ഗോവിന്ദസ്വാമി സ്വാഗതവും സ്കറിയ മാസ്റ്റർ നന്ദിയും പറഞ്ഞു.
യൂണിറ്റ് പ്രസിഡന്റ് രാജു മാരാത്ത്, തോമസ് എം മാത്യു, ടി ടി ബേബി, പി ഗംഗാധരൻ, പി കെ സജീവൻ, പ്രസംഗിച്ചു. എം കെ മുഹമ്മദ് കുട്ടി ഹാജി ( ചെയർമാൻ ) പി ഗംഗാധരൻ ( വൈസ് ചെയർമാൻ ) പി കെ സജീവൻ ( കൺവീനർ ) വി.എസ് ഗോവിന്ദസ്വാമി ( ജോയിൻ കൺവീനർ ) സി.എൽ പിയുസ് ( ട്രഷറർ ) ആയി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍