⏹️ കേരള മുഖ്യമന്ത്രിയും, മറ്റ് മന്ത്രിമാരും നവകേരള സദസ്സുമായി വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലേക്ക് കടന്നു വരുമ്പോൾ പ്രദേശവാസികളുടെ വികസന സ്വപ്നങ്ങൾക്ക് ചിറക് മുളച്ചിരിക്കുകയാണ്.
ഏറെ പ്രതീക്ഷയോടെയാണ് മണ്ഡലത്തിന്റെ ആസ്ഥാനമായ വടക്കാഞ്ചേരി നഗരസഭയിലെ യുവാക്കളും, പൗരൻമാരും നവകേരള സദസിനെ നോക്കിക്കാണുന്നത്.
⏹️ നവകേരളസദസിന് മുന്നോടിയായി എൻ മീഡിയ പ്രവർത്തകർ നടത്തിയ സർവേയിൽ നഗരത്തിലെ യുവാക്കളും, വ്യാപാരികളും, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മണ്ഡലങ്ങളിലെ ഭൂരിഭാഗം പേരും പങ്കുവെച്ച വടക്കാഞ്ചേരിയുടെ വികസന സ്വപ്നങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.
⏺️ വടക്കാഞ്ചേരിയിലെ യുവാക്കളുടെ വർഷങ്ങളായുള്ള ആവശ്യമാണ് വടക്കാഞ്ചേരി ബോയ്സ് സ്കൂൾ ഗ്രൗണ്ടിലെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് മതിൽ കെട്ടി തിരിച്ച് ഗ്രൗണ്ട് ഏത് കാലാവസ്ഥയിലും കളിയ്ക്കാൻ യോഗ്യമാക്കുക എന്നത്. അതിന് വേണ്ട നടപടികൾ അടിയന്തിരമായി സ്വീകരിക്കുക.
⏺️ വടക്കാഞ്ചേരിക്കാരും, അയൽനാട്ടുകാരും ആശ്രയിക്കുന്ന ഓട്ടുപാറ ആശുപ്രതി, റെയിൽവേ സ്‌റ്റേഷൻ എന്നിവടങ്ങളിലെ ബസ് വെയിറ്റിംഗ് ഷെഡ് എത്രയും വേഗം നിർമ്മിച്ച് മഴയിൽ നിന്നും വെയിലിൽ നിന്നും യാത്രക്കാരെ സംരക്ഷിക്കുക.
റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർമാണം പാതിയായി.
⏺️ വടക്കാഞ്ചേരിയിലെ ഗതാഗത കുരുക്കിന് പ്രധാന കാരണങ്ങളിൽ ഒന്നാണ് പ്രൈവറ്റ് ബസുകൾ നടുറോഡിൽ നിർത്തി ആളെ കയറ്റുന്നതും ഇറക്കുന്നതും.
ഇതിന് പരിഹാരമായി റോഡിൽ നിന്ന് പുറത്തേയ്ക്ക് നീക്കി Bus Stop Bay കൾ നിർമ്മിക്കുക.
⏺️ വടക്കാഞ്ചേരി അടിപ്പാതയും, എങ്കക്കാടിലെയും മാരത്ത് കുന്നത്തെയും റെയിൽവേ ഗേറ്റുകൾക്ക് പകരം ഒരു മേൽപ്പാലം അടിയന്തിരമായി നിർമ്മിക്കുക.
നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി വടക്കാഞ്ചേരി ബൈപ്പാസ് നിർമ്മിക്കുക.
⏺️ റെയിൽവേ മേൽപ്പാലം റോഡിലുള്ള തട്ടുകടകൾ അടക്കമുള്ള റോഡ് സൈഡുകളിൽ വൃത്തിഹീനമായ നിലയിൽ ടാർപായ വലിച്ച് കെട്ടിയും മറ്റും നഗരസൗന്ദര്യം കെടുത്തുന്ന തട്ടുകടകൾക്കും മറ്റു കടകൾക്കും ഒരു ഏകീകൃത രൂപവും നിറവും നൽകി നഗര സൗന്ദര്യം വർദ്ധിപ്പിക്കുക.
⏺️ വിവിധ രാഷ്ട്രീയ പാർട്ടി പരിപാടികൾക്കും മറ്റും പോസ്റ്റർ ഒട്ടിയ്ക്കാനും കൊടി നാട്ടാനും ഒരു സ്ഥിരം സ്ഥലം മാത്രം ഒരുക്കി നൽകി കൃത്യമായ മാനദണ്ഡം പ്രകാരം കൊടിതോരണങ്ങൾ കെട്ടുക. ഉപയോഗശേഷം കൃത്യമായി അഴിച്ച് മാറ്റുന്നതിന് വേണ്ടി മുൻകൂറ് പണം അടച്ച് ഓരോ ദിവസത്തിനും വാടക ഈടാകാം.
⏺️ KSEB പോസ്റ്റുകളിലും, മറ്റു ഇടങ്ങളിലും അനുമതി കൂടാതെ പോസ്റ്റർ ഒട്ടിയ്ക്കുന്നത് നിരോധിക്കുക.
⏺️ മുൻസിപ്പാലിറ്റി, വില്ലേജ്, താലൂക്ക്, KSEB, കൃഷിഭവൻ etc.. തുടങ്ങിയുള്ള ഗവ. ഓഫീസ് സംവിധാനങ്ങൾ ടൗണിൽ നിന്ന് തിരക്ക് ഒഴിഞ്ഞ മറ്റൊരിടത്തേയ്ക്ക് ഒന്നിച്ചൊരു കോമ്പൗണ്ടിലേക്ക് മാറ്റി സ്ഥാപിയ്ക്കാൻ വേണ്ട മാസ്റ്റർ പ്ലാൻ തയ്യാറാക്കുക. അതുവഴി ടൗണിലെ തിരക്ക് കുറയ്ക്കുവാനും ,പൊതുജനത്തിന് ഒരു ഓഫീസിൽ നിന്ന് മറ്റൊരു ഓഫീസിലേക്കുള്ള നടത്തവും അലച്ചിലും ഒഴിവാക്കാം.
⏺️ വടക്കാഞ്ചേരി സംസ്ഥാന പാതയുടെ അടിയിലൂടെ കടന്ന് പോകുന്ന വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് 40 വർഷം പഴക്കം ഉണ്ടെന്നാണ് അറിവ്... അതിനാലാണ് പല സ്ഥലങ്ങളിലും ഇടയ്ക്കിടയ്ക്ക് റോഡ് കുത്തി പൊളിക്കേണ്ടി വരുന്നത്. അതിന് പരിഹാരമായി
അടുത്ത തവണ സംസ്ഥാന പാത ടാറിംഗ് ചെയ്യുന്നതിന് മുമ്പ് പുതിയ കുടിവെള്ള പൈപ്പ് ലൈനും, KSEB, ടെലഫോൺ , കേബിൾ കണക്ഷൻ എന്നിവ വിദേശ രാജ്യങ്ങളിലെ പോലെ ഭൂമിയ്ക്ക് അടിയിലൂടെ ഭാവിയിലെ തകരാറുകൾ റോഡ് കുഴിയ്ക്കാതെ തന്നെ പരിഹരിക്കത്തക്കവിധം കടത്തിവിടാൻ കൃത്യമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കുക.
⏺️ നഗരം CCTV നിരീക്ഷണത്തിൽ കൊണ്ടുവരിക.
⏺️ ടൗണിൽ വെറുതെ കിടക്കുന്ന സ്ഥലങ്ങൾ വാടക അടിസ്ഥാനത്തിൽ നഗരസഭ ഏറ്റെടുത്ത് പേ പാർക്കിംഗ് സ്ഥലങ്ങൾ സൃഷ്ടിക്കുക.
⏺️ വിശാലമായതും , വൈവിധ്യമായതും ആയ ഫുഡ് സ്ട്രീറ്റുകൾ നിർമ്മിക്കുക.
⏺️ വടക്കാഞ്ചേരി പുഴ ശാശ്വതമായ രീതിയിൽ നവീകരിച്ച് സൗന്ദര്യവൽക്കരണം നടത്തി ബോട്ടിംങ്ങ്, ഫുഡ് കൗണ്ടർ എന്നിവ ഒരുക്കി വിനോദ - പാർക്ക് കേന്ദ്രങ്ങൾ സൃഷ്ടിക്കുക.
⏺️ മംഗലം നീലാറ പോലുള്ള ചെറു തടയിണകളിലും, വെള്ളച്ചാട്ടങ്ങളിലും ജനങ്ങൾക്ക് ഒഴിവു സമയങ്ങൾ ചെലവഴിക്കാൻ സൗകര്യങ്ങൾ ഒരുക്കി നൽകുക.
⏺️ കുടുംബശ്രീ ഉൽപ്പനങ്ങൾ വിപണനം നടത്താൻ ടൗണിൽ സ്ഥിരം സംവിധാനം ഒരുക്കുക.
⏺️ഓരോ വാർഡിലും മുൻസിപ്പൽ-താലൂക്ക് - വില്ലേജ് തല സേവനങ്ങൾ എളുപ്പത്തിലാക്കുവാൻ ഓൺലൈൻ സെൻ്റെറുകൾ ആരംഭിക്കുക.
⏺️ഓരോ ഡിവിഷനിലും PWD 4 U ആപ്പ് മാതൃകയിൽ പരാതി ബോധിപ്പിക്കാൻ ആപ്ലിക്കേഷൻ നിർമ്മിക്കുക. ഇത് വഴി കൗൺസിലർമാർക്ക് കാര്യക്ഷമമായി പ്രവർത്തിയ്ക്കാൻ സാധിയ്ക്കും.
⏺️ഓരോ ഡിവിഷനിലും ചികിത്സാ സഹായ കമ്മിറ്റി രൂപീകരിക്കുക വഴി ക്യാൻസർ പോലുള്ള രോഗികൾക്ക് ചികിത്സാ മാർഗനിർദ്ദേശങ്ങൾ നൽകുവാനും , സമയബന്ധിതമായി മെഡിക്കൽ ക്യാമ്പുകൾ നടത്തി രോഗനിർണയം നടത്തുന്നതിനും ചികിത്സാ സഹായ തുക കണ്ടെത്തുന്നതിനും സാധിയ്ക്കും.
⏺️നഗരസഭയിലെ മുഴുവൻ തട്ടുകടകളിലും ഹോട്ടലുകളിലും ഇടയ്ക്കിടയ്ക്ക് മിന്നൽ പരിശോധനകൾ നടത്തി ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുക
⏺️പുതിയ വീടുകളുടെ പെർമിറ്റ് നൽകുമ്പോൾ ആ വീടിൻ്റെ പുറത്ത് റോഡിനോട് ചേർന്നുള്ള പരിസരത്തെ ശുചിത്വം കൂടി വീട്ടുകാരുടെ ഉത്തരവാദിത്വമാണെന്ന് എഴുതി വാങ്ങുക ഒപ്പം അത് നടപ്പിലാക്കുക.
ഇത് വഴി റോഡിന് ഇരുവശത്തും മൊന്തക്കാട് പിടിച്ച് കിടക്കുന്നത് ഒഴിവാക്കുകയും, പാതയോരങ്ങൾ വൃത്തിയാവുകയും , തൊഴിലുറപ്പ് തൊഴിലാളികളുടെ അത്തരം പണികൾ കുറച്ച് അവരെ കൃഷി പോലുള്ള ക്രിയാത്മക തൊഴിൽ നൽകി റിസൾട്ട് ഉണ്ടാക്കുവാനും കഴിയും.
⏺️വീടുകൾക്ക് പെർമിറ്റ് നൽകുമ്പോൾ റോഡിലേക്ക് ഒരു സ്ട്രീറ്റ് ലൈറ്റ് സൗകര്യം ഒരുക്കാൻ എഴുതി വാങ്ങുക. ഇത് വഴി നഗരസഭയ്ക്ക് നല്ലൊരു സംഖ്യ KSEB തുകയിൽ നിന്നും ലാഭിയ്ക്കാം. ഇതിന് പ്രത്യുപകാരം എന്ന നിലയ്ക്ക് വീടുകളുടെ ടാക്സ് ഇനത്തിൽ കഴിയാവുന്ന കുറവ് നൽകുക.
⏺️ജില്ലാ ആശുപത്രിയിലെ ടോക്കൺ സംവിധാനം ഓൺലൈൻ ബുക്കിംങ്ങിലേക്ക് മാറ്റുക.
⏺️ഹോസ്പിറ്റലിലെ താൽക്കാലിക ഒഴിവുകളിലേക്ക് പാലിയേറ്റീവ് സേവന മനോഭവം ഉള്ള യുവതി -യുവാക്കളെ തെരഞ്ഞെടുക്കുക.
⏺️ഡോക്ടർമാരുടെയും ജീവനക്കാരുടെയും പെരുമാറ്റം നിരീക്ഷിയ്ക്കാൻ റെജിസ്ട്രേഷൻ ഉള്ള ചാരിറ്റി സംഘടനകളിലെ പ്രതിനിധികളും, പൊതുപ്രവർത്തകരും അടങ്ങുന്ന പ്രത്യേക കമ്മിറ്റിയെ നിയോഗിക്കുക.
⏺️ആശുപത്രിയിലെ നിലവിലെ വികസന സമിതിയിൽ
പ്രദേശത്തെ റെജിസ്ട്രേഡ് ചാരിറ്റി സംഘടനകളിലെ പ്രതിനിധികളെ കൂടി ഉൾപ്പെടുത്തുക.
⏺️പൊതുജനത്തിന് പരാതികൾ ബോധിപ്പിക്കുന്നതിനുള്ള ടോൾ ഫ്രീ നമ്പറുകൾ ,PRO നമ്പറുകൾ എന്നിവ ഒരോ ഡിപ്പാർട്ട്മെൻ്റ് ഏരിയയിലും വലുതാക്കി പ്രദർശിപ്പിക്കുക.
⏺️ഹോസ്പിറ്റലിലെ ഓർത്തോ വിഭാഗം മെച്ചപ്പെടുത്തുക.
⏺️അനാവശ്യമായി മെഡിക്കൽ കോളേജിലേക്ക് രോഗികളെ റഫർ ചെയ്യുന്നത് ഒഴിവാക്കുക.
⏺️പുതിയ OPD TRANSFORMATION ബിൽഡിംഗ് പണിയുന്നത് വരെ നിലവിലെ OP വിഭാഗവും, ഫാർമസിയും, ലാബും അനുബന്ധങ്ങളും ഹോസ്പിറ്റലിന് പുറകിലുള്ള വലിയ കെട്ടിടത്തിലേക്ക് താൽക്കാലികമായി മാറ്റി സ്ഥാപിച്ച് OP രോഗികൾ നിലവിൽ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം കാണുക.
⏺️ഹോസ്പിറ്റലിൻ്റെ ശുചിത്വ പരിപാലനത്തിന് എതിരെ പ്രവർത്തിക്കുന്ന രോഗികളിൽ നിന്ന് ഫൈൻ ഈടാക്കുക.
⏺️അഡ്മിറ്റാവുന്ന ഓരോ രോഗിയ്ക്കും. ഹോസ്പിറ്റലിൽ പാലിക്കേണ്ട ശുചിത്വ നിയമങ്ങൾ, അത് ലംഘിച്ചതിനുള്ള ഫൈൻ നടപടികൾ തുടങ്ങിയ രേഖകൾ നൽകി ഒപ്പിട്ടു വാങ്ങുക.
⏺️ഡോക്ടർമാർക്കും, ജീവനക്കാർക്കും രണ്ട് മാസത്തിൽ ഒരിക്കൽ MLA , മുൻസിപ്പൽ ചെയർമാൻ എന്നിവരുടെ അദ്ധ്യക്ഷതയിൽ മാർഗനിർദ്ദേശ ക്ലാസുകൾ സംഘടിപ്പിക്കുക.
⏺️നഗരസഭയുടെ കീഴിൽ പെരിന്തൽമണ്ണ മോഡലിൽ IAS അക്കാദമി പോലുള്ള ഉന്നത വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുക.
⏺️ നഗരസഭയുടെ കീഴിൽ നടക്കുന്ന ഓരോ ദിവസത്തെയും മാസത്തെയും കുടിവെള്ള -മരാമത്ത് etc വർക്കുകളുടെ എസ്റ്റിമേറ്റ് തുക, ഉപയോഗിക്കുന്ന മെറ്റീരിയൽസ്, കരാറുകാരൻ്റെ പേര്, നമ്പർ, AE യുടെ പേര് നമ്പർ എന്നിവ മുൻസിപാലിറ്റി FB പേജിൽ പ്രദർശിപ്പിക്കുക. അത് വഴി അഴിമതി സാധ്യത കുറയ്ക്കുക.
⏺️തെക്കുംകര പഞ്ചായത്തിലെ കരുമത്ര കുളം പോലെ നഗരസഭയിലെ ജലസ്രോതസുകളായ മുഴുവൻ കുളങ്ങളും നവീകരിച്ച് സംരക്ഷിക്കുക.
⏺️മീൻ വളർത്താൻ കഴിയുന്ന കുളങ്ങളിൽ മത്സ്യകൃഷി നടത്തി കുളങ്ങളുടെ പരിപാലന ചെലവിനുള്ള പണം അതിൽ നിന്ന് തന്നെ കണ്ടെത്തുക.
⏺️നഗരസഭയിലെ UP വിദ്യാർത്ഥികൾക്ക് നിർബന്ധിത നീന്തൽ പരിശീലനം നടത്തുക.
⏺️മാസത്തിൽ ഒരിക്കൽ നഗരസഭയുടെ കീഴിലുള്ള മുഴുവൻ സ്കൂളുകളിലും പോലീസ് -മോട്ടോർ വെഹിക്കിൾ - സ്റ്റുഡൻസ് കേഡറ്റ് എന്നിവരുടെ നേതൃത്വത്തിൽ റോഡ് നിയമങ്ങളെ കുറിച്ച് ബോധവൽക്കരണം നൽകുക.
⏺️മാസത്തിൽ ഒരിക്കൽ നഗരസഭയിലെ പ്രൈവറ്റ് അടക്കമുള്ള കോളേജ് വിദ്യാർത്ഥികൾക്ക് നിയമങ്ങളെ കുറിച്ചും. സർക്കാരിൽ നിന്നും, ഗവ.ഓഫീസുകളിൽ നിന്നും ലഭിക്കേണ്ട കൃത്യമായ അവകാശങ്ങളെ കുറിച്ചും വിവരാവകാശ നിയമം 2005 നെ കുറിച്ചും നിയമ വിദഗ്ദരുടെ നേതൃത്വത്തിൽ ക്ലാസുകൾ നൽകി പൗരബോധമുള്ള ഒരു പുതിയ യുവതയെ സൃഷ്ടിക്കാൻ സാഹചര്യം ഒരുക്കുക.
മേൽ പ്രസ്ഥാവനയിലുള്ള കാര്യങ്ങളിൽ കഴിയാവുന്നതും നടത്താനാവശ്യമായ ഇടപെടൽ ബഹു: വടക്കാഞ്ചേരി MLA യുടെ ഭാഗത്തുനിന്നും, വടക്കാഞ്ചേരി നഗരസഭ, തെക്കുംകര ഗ്രാമപഞ്ചായത്ത് എന്നിവടങ്ങളിലെ ജന പ്രതിനിധികളിൽ നിന്നും ഉണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണ് വടക്കാഞ്ചേരി നിവാസികൾ ...
⏺️ _അഭിപ്രായ ശേഖരണം നടത്തിയത് : മാധ്യമ പ്രവർത്തകനായ സുമേഷ് അരയംപറമ്പിൽ_
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG












0 അഭിപ്രായങ്ങള്‍