ശ്രീരുധിരമഹാകാളിക്കാവ് - കുമരനെല്ലൂർ ദേശം ബ്രോഷർ പ്രകാശനം നാളെ (ഞായറാഴ്‌ച) കാലത്ത് 9 മണിക്ക്.

ഉഗ്രമൂർത്തിയായ ഉത്രാളിക്കാവിലമ്മയുടെ തിരുമുറ്റത്ത്, പൂരം തുടിക്കുന്ന മനസ്സുമായി പുരുഷാരം വന്നണയുന്ന ഉത്രാളിപൂരം 2024 ഫെബ്രുവരി 27 ചൊവ്വാഴ്ചയാണ്. പൂരവിളംബരമായി കുമരനെല്ലൂർ ദേശത്തിന്റെ ബ്രോഷർ പ്രകാശനം 2023 ഡിസംബർ 03 ഞായറാഴ്ച കാലത്ത് 9 മണിക്ക് ഉത്രാളിക്കാവ് ക്ഷേത്രസന്നിധിയിൽ വെച്ച് പ്രശസ്‌ത സംഗീത സംവിധായകൻ  വിദ്യാധരൻ മാസ്റ്റർ ആർട്ടിസ്റ്റ് നന്ദൻ പിള്ളയ്ക്ക് നൽകി നിർവഹിക്കുന്നു.

 പ്രസ്‌തുത ചടങ്ങിലേക്ക് പൂരം പങ്കാളിത്ത ദേശങ്ങളായ എങ്കക്കാട്, വടക്കാഞ്ചേരി ദേശക്കമ്മിറ്റി ഭാരവാഹികൾ, കൊച്ചിൻ ദേവസ്വം ബോർഡ് ജീവനക്കാർ, മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, പത്ര-ദൃശ്യ മാധ്യമ സുഹൃത്തുക്കൾ, പൂരക്കമ്മിറ്റി ഭാരവാഹികൾ, ദേശനിവാസികൾ, സർവ്വോപരി എല്ലാ പൂര പ്രേമികളേയും ക്ഷണിക്കുന്നതായി പ്രസിഡന്റ് എ.കെ. സതീഷ്‌കുമാർ, ജനറൽ സെക്രട്ടറി പി.എ. വിപിൻ എന്നിവർ അറിയിച്ചു.

മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍