വടക്കാഞ്ചേരി നഗരസഭക്ക് മുൻവശമുള്ള വടക്കാഞ്ചേരി മർച്ചൻസ് അസോസിയേഷന്റെ പുതുതായി നിർമ്മിക്കുന്ന വ്യാപാര ഭവന് തറക്കല്ലിടൽ കർമ്മം നടന്നു. വടക്കാഞ്ചേരി വ്യാപാരികളുടെ ചിരകാല സ്വപ്നമായ വിവിധ നിലകളിൽ ആധുനിക സൗകര്യത്തോടു കൂടി പ്രവർത്തിക്കാവുന്ന സംവിധാനത്തോട് കൂടിയ കോൺഫറൻസ് ഹാളുകളും വിവിധതരം ഓഫീസ് മുറികളോടും കൂടിയ പുതിയ വ്യാപാരഭവന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശ്ശൂർ ജില്ലാ പ്രസിഡൻറ് കെ. വി. അബ്ദുൽ ഹമീദ് തറക്കല്ലിടൽ കർമ്മം നിർവഹിച്ചു.
യൂണിറ്റ് പ്രസിഡൻറ് അജിത് മല്ലയ അധ്യക്ഷത വഹിച്ചു . ജനറൽ സെക്രട്ടറി പി.എൻ ഗോകുലൻ സ്വാഗതം ആശംസിച്ചു. തൃശൂർ ജില്ലാ പ്രസിഡന്റ് ശ്രീ.കെ.വി അബ്ദുൾ ഹമീദ് യോഗം ഉൽഘാടനം നിർവ്വഹിച്ചു. 2024. ഏപ്രിൽ നടക്കുന്ന വടക്കാഞ്ചേരിമർച്ചന്റ്റ് അസോസിയേഷന്റെ വാർഷിക പൊതുയോഗത്തിന് ആദ്യഘട്ടം പൂർത്തിക്കരിക്കുമെന്നും വാർഷികപൊതുയോഗം ഇവിടെ വെച്ച് നടത്തുമെന്ന് യൂണിറ്റ് പ്രസിഡന്റ് അജിത് മല്ലയപറഞ്ഞു. എൽദോ പോൾ, കെ.എ.അബ്ദുൾ ലത്തീഫ്സി, ആർ.പോൾ, ഷിജു തലക്കോടൻ എന്നിവർ സംസാരിച്ചു, പി.എസ്.അബ്ദുൾ സലാം നന്ദി പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




0 അഭിപ്രായങ്ങള്‍