ഗുരുവായൂര്‍ ക്ഷേത്രം ഭണ്ഡാരങ്ങളില്‍ നിരോധിത നോട്ടുകള്‍ നിറയുന്നു

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭണ്ഡാരങ്ങളിലേക്ക് നിരോധിത നോട്ടുകളുടെ വരവ് തുടരുന്നു. ഓരോ മാസവും ഭണ്ഡാരം തുറന്നെണ്ണുമ്പോള്‍ എടുക്കാത്ത നോട്ടുകളുടെ എണ്ണം കൂടിവരുകയാണ്. 1.27 കോടിയിലേറെ രൂപയാണ് 'എടുക്കാച്ചരക്കാ'യി ഗുരുവായൂര്‍ ദേവസ്വത്തില്‍ കെട്ടിക്കിടക്കുന്നത്. 2017 മുതല്‍ 2023 ഡിസംബര്‍ 15 വരെയുള്ള കണക്കാണിത്. നിരോധിത നോട്ടുകള്‍ കൈവശംവെക്കുന്നത് കുറ്റകരമായതിനാല്‍ പൊല്ലാപ്പിലായിരിക്കുകയാണ് ദേവസ്വം.

നോട്ടുകള്‍ നശിപ്പിച്ചുകളയുന്ന കാര്യം നേരത്തേ ദേവസ്വം കമ്മിഷണറുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍, അതിനുള്ള അനുമതിയാവശ്യപ്പെട്ട് കമ്മിഷണര്‍ക്ക് കത്തും നല്‍കിയിരിക്കുകയാണ്. നിരോധിച്ച 500-ന്റെ നോട്ടുകളാണ് ഏറ്റവും കൂടുതലുള്ളത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഏറ്റവും കൂടുതല്‍ 500-ന്റെ നോട്ടുകള്‍ ലഭിച്ചത് -155 എണ്ണം. ഏറ്റവും കൂടുതല്‍ 1000-ത്തിന്റെ നോട്ടുകള്‍ കിട്ടിയത് കഴിഞ്ഞ ഡിസംബറിലും -52 എണ്ണം. നിരോധിച്ച 2000 രൂപാനോട്ടുകള്‍ പൊതുവേ കുറവാണ്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.