സിവില്‍ സ്റ്റേഷനെ ശുചിത്വ സുന്ദരമാക്കുന്ന ക്ലീന്‍ ആന്‍ഡ് ഗ്രീന്‍ സിവില്‍ സ്റ്റേഷന്‍ പദ്ധതിക്ക് തുടക്കമായി. ഉദ്ഘാടനം ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ നിര്‍വഹിച്ചു. എല്ലാ വകുപ്പുകളുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ സിവില്‍ സ്റ്റേഷനെ മനോഹരവും ശുചിത്വ പൂര്‍ണമാക്കണമെന്നും കലക്ടര്‍ പറഞ്ഞു. ആദ്യഘട്ട പ്രവര്‍ത്തനം സിസംബര്‍ 18 ന് പൂര്‍ത്തിയാക്കണമെന്നും നിര്‍ദ്ദേശിച്ചു.
രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ടാംഘട്ടം ഡിസംബര്‍ 31 ന് പൂര്‍ത്തീകരിച്ച് ജനുവരി ഒന്നിന് ക്ലീന്‍ ആന്‍ഡ് ഗ്രീന്‍ സിവില്‍ സ്റ്റേഷനായി പ്രഖ്യാപിക്കും. പദ്ധതിയുടെ ഭാഗമായി കലക്ട്രേറ്റ് കോമ്പൗണ്ടിലെ ഔഷധോദ്യാനം പുനരുദ്ധീകരിക്കും. ഉപയോഗ ശൂന്യമായ വാഹനങ്ങള്‍, കണ്‍സ്ട്രക്ഷന്‍ മാലിന്യങ്ങള്‍ എന്നിവ നീക്കം ചെയ്യും.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വകുപ്പ് മേധാവികളെ നോഡല്‍ ഓഫീസര്‍മാരായി പ്രവൃത്തിക്കും. ചുമരില്‍ നോട്ടീസ് പതിപ്പിക്കുന്ന രീതി ഒഴിവാക്കി വിവിധ ഓഫീസുകളുടെ മുന്നില്‍ നോട്ടീസ് ബോര്‍ഡുകള്‍ സ്ഥാപിക്കും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




0 അഭിപ്രായങ്ങള്‍