ഖാദി ക്രിസ്മസ് വിപണന മേള നാളെ മുതല്‍ (ഡിസംബര്‍ 13).

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ക്രിസ്മസ് പുതുവത്സരാഘോഷത്തോടനുബന്ധിച്ച് നാളെ  (ഡിസംബര്‍ 13) മുതല്‍ ജനുവരി 6 വരെ ഖാദി തുണിത്തരങ്ങളുടെ ചില്ലറ വില്പനയ്ക്ക് 10 ശതമാനം റിബേറ്റ് ഉള്‍പ്പെടെ 30 ശതമാനം റിബേറ്റ് ലഭിക്കും.

 ബോര്‍ഡിന്റെ ഖാദി ഗ്രാമ സൗഭാഗ്യ, ശ്രീ വടക്കുംനാഥന്‍ ഷോപ്പിംഗ് കോംപ്ലക്‌സ്, വടക്കേ ബസ് സ്റ്റാന്റിന് സമീപം, ഖാദി ഗ്രാമ സൗഭാഗ്യ, പാലസ് റോഡ്, ഖാദി ഗ്രാമ സൗഭാഗ്യ, ഒളരിക്കര എന്നിവിടങ്ങളിലും പാവറട്ടി, കേച്ചരി, പൂവത്തൂര്‍, പുഴയ്ക്കല്‍ എന്നിവിടങ്ങളിലെ ഗ്രാമ സൗഭാഗ്യകളിലും ആനന്ദപുരം, ചിറക്കേക്കാട്, എളനാട്, കല്ലൂര്‍, കനകമല, കട്ടിലപൂവ്വം, കുമ്പിടി, മച്ചാട്, മണാലിക്കാട്, മതിക്കുന്ന്, മേലഡൂര്‍, മുല്ലശ്ശേരി, പങ്ങാരപ്പിള്ളി, പറപ്പൂക്കര, പീച്ചി, പേരാമ്പ്ര എന്നിവിടങ്ങളിലെ ഗ്രാമശില്പകളിലും ഖാദി കോട്ടണ്‍, സില്‍ക്ക്, സ്പണ്‍ സില്‍ക്ക് തുണിത്തരങ്ങള്‍ക്കും റിബേറ്റ് ലഭിക്കും. 

ജില്ലയിലെ ഗ്രാമവ്യവസായ യൂണിറ്റുകളില്‍ ഉത്പ്പാദിപ്പിക്കുന്ന കോട്ടണ്‍ കിടക്കകള്‍, തലയിണകള്‍, തേന്‍, എള്ളെണ്ണ, സോപ്പ് ഉല്‍പ്പന്നങ്ങള്‍, കരകൗശലവസ്തുക്കള്‍, മെഴുകുതിരി, ചന്ദനത്തിരി തുടങ്ങിയ ഗ്രാമ വ്യവസായ ഉല്‍പ്പന്നങ്ങളും ലഭ്യമാണ്. ഫോണ്‍ 0487-2338699.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍