തൃശ്ശൂർ മെഡിക്കൽ യൂണിവേഴ്സിറ്റി ടൗൺ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തൃശ്ശൂർ മാകെയർ ക്ലിനിക്കിന്റെ സഹകരണത്തോടെ ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പ് നടത്തി. മുണ്ടത്തിക്കോട് ഡി വി.എൽ.പി സ്കൂളിൽ നടന്ന ക്യാമ്പ് ഡിവിഷൻ കൗൺസിലർ കെ. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് എ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജശ്രീ സ്വാഗതവും ട്രഷറർ പി. സി. സന്തോഷ് നന്ദിയും പറഞ്ഞു. എൻ എസ് എസ് കരയോഗം പ്രസിഡന്റ് രാജു മാരാത്ത്, ഇ. എം. ഉണ്ണികൃഷ്ണൻ, അഡ്വ. സുരേഷ്, ഇ. എസ്. ഗിരീഷ് എന്നിവർ ആശംസകൾ നേർന്നു. നേത്ര ചികിത്സാ, ഷുഗർ, പ്രഷർ, കൊളസ്‌ട്രോൾ എന്നിവ പരിശോധനയ്ക്കായി ഇരുനൂറോളം പേർ ക്യാമ്പിൽ പങ്കെടുത്തു.




0 അഭിപ്രായങ്ങള്‍