‘നോ ബോഡി ടച്ചിങ്’: മാധ്യമപ്രവർത്തകരെ പരിഹസിച്ചും പുച്ഛിച്ചും സുരേഷ്‌ഗോപി; വഴി തടഞ്ഞാൽ കേസ് കൊടുക്കുമെന്ന് നടൻ

ചോദ്യം ചോദിക്കാനെത്തിയ മാധ്യമപ്രവർത്തകരെ പരിഹസിച്ച് നടനും ബി.ജെ.പി. നേതാവുമായ സുരേഷ് ഗോപി. ചോദ്യം ചോദിക്കാനെത്തിയ മാധ്യമപ്രവർത്തകരോട് ‘നോ ബോഡി ടച്ചിങ്, പ്ലീസ് കീപ് എവേ ഫ്രം മീ’ എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. തടഞ്ഞാൽ താനും കേസ് കൊടുക്കുമെന്ന് മാധ്യമ പ്രവർത്തകരോട് സുരേഷ് ഗോപി പറഞ്ഞു.


തൃശൂരിലെ ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് മടങ്ങവെയാണ് ചുറ്റും കൂടിയ മാധ്യമ പ്രവർത്തകരോട് ഇങ്ങനെ പറഞ്ഞത്. ‘വഴി നിഷേധിക്കരുത്, ഞാനും കേസ് കൊടുക്കും. ദയവായി വഴി തടയരുത്. മുന്നോട്ട് സഞ്ചരിക്കാൻ എനിക്കും അവകാശമുണ്ട്. ക്ലോസ് അറിയണോ’? എന്നായിരുന്നു മാധ്യമ പ്രവർത്തകരോട് സുരേഷ് ഗോപിയുടെ പ്രതികരണം.കൂടാതെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെയുള്ള കേസിനെ കുറിച്ചുള്ള ചോദ്യത്തിനും സുരേഷ് ഗോപി കൃത്യമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറി.


പ്രതികരണമൊക്കെ കഴിഞ്ഞു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ കോടതി കൈകാര്യം ചെയ്യുമെന്നും താരം പറഞ്ഞു.അതേസമയം, മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍