തൃശൂര്‍ : സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പ് പ്രതി പ്രവീണ്‍ റാണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവ്. ആദം ബസാറിലും പുഴയ്ക്കലിലും പ്രവര്‍ത്തിക്കുന്ന സേഫ് ആന്‍ഡ് സ്‌ട്രോങ് കണ്‍സള്‍ട്ടന്‍സ്/ സേഫ് ആന്‍ഡ് സ്‌ട്രോങ് നിധി ലിമിറ്റഡ് ആന്‍ഡ് അലൈഡ് ഫേംസ് എന്ന സ്ഥാപനത്തിന്റയും സ്ഥാപന ഉടമകളുടെയും മറ്റ് പ്രതികളുടെയും പേരിലുള്ള ജില്ലയിലെ എല്ലാ സ്ഥാവരജംഗമ വസ്തുകള്‍ ബഡ്സ് ആക്ട് 2019 പ്രകാരം താല്‍ക്കാലികമായി കണ്ടുകെട്ടുന്നതിന് ആണ് കലക്ടര്‍ ഉത്തരവിട്ടത്.
പ്രവീണ്‍ റാണക്കെതിരെ 12 ജില്ലകളിലായി 260 കേസുകളാണുള്ളത്. മൊത്തം 300 കോടിയോളം രൂപ തട്ടിയതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി പൊതുജനങ്ങള്‍ക്ക് അമിതപലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളില്‍ ഫയല്‍ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് നടപടി. സേഫ് ആൻഡ് സ്ട്രോങ് ബിസിനസ് കൾസൽട്ടന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, സേഫ് ആൻഡ് സ്ട്രോങ് നിധി ലിമിറ്റഡ് പണമിടപാട് സ്ഥാപനങ്ങൾ വഴിയും ബിസിനസ് ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞുമായിരുന്നു തട്ടിപ്പ് നടത്തിയത്.
ഉത്തരവ് നടപ്പിലാക്കാന്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍മാരെയും മേല്‍നോട്ടം വഹിക്കുന്നതിന് സിറ്റി, റൂറല്‍ ജില്ലാ പൊലീസ് മേധാവിമാര്‍, തൃശൂര്‍, ഇരിങ്ങാലക്കുട റവന്യൂ ഡിവിഷണല്‍ ഓഫീസര്‍മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




0 അഭിപ്രായങ്ങള്‍