മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി നഗരസഭയിലെ എല്ലാ വിദ്യാലയങ്ങളിലെയും വിദ്യാർത്ഥി അധ്യാപക പ്രതിനിധികളെ സംഘടിപ്പിച്ചുകൊണ്ട് വടക്കാഞ്ചേരി നഗരസഭയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ ഹരിത സഭ സംഘടിപ്പിച്ചു.മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളുടെ പ്രാധാന്യം പരിഗണിച്ചുകൊണ്ട് നവംബർ 14 ശിശുദിനത്തിന് കേരളത്തിൽ അങ്ങോളമിങ്ങോളം എല്ലാം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നടക്കുന്ന ഹരിത സഭയുടെ ഭാഗമായാണ് വടക്കാഞ്ചേരി പള്ളി ഹാളിൽ ഹരിത സഭ സംഘടിപ്പിച്ചത്.
നഗരസഭ വൈസ് ചെയർപേഴ്സൺ ഷീല മോഹന്റെ അധ്യക്ഷതയിൽ ചേർന്ന് ഹരിതസഭ യോഗം നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സർവ്വശുദ്ധിയുടെ രണ്ടാംഘട്ട പരിപാടികളിൽ വിദ്യാർത്ഥികളുടെ പ്രാധിനിത്യം കൂടുതൽ ഉറപ്പുവരുത്തും എന്നും വളർന്നുവരുന്ന തലമുറ എന്ന രീതിയിൽ കുട്ടികൾക്ക് വൃത്തിയുള്ള വടക്കാഞ്ചേരിയെ കൈമാറേണ്ടത് നാം ഏവരുടെയും കടമയാണെന്നും നഗരസഭ ചെയർമാൻ സഭ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് അറിയിച്ചു.
യോഗത്തിൽ നഗരസഭാ സെക്രട്ടറി കെ കെ മനോജ് വിദ്യാർത്ഥികളുടെ സംശയങ്ങൾക്കു മറുപടി പറയുകയും നഗരസഭ പദ്ധതികൾ വിശദീകരിക്കുകയും ചെയ്തു. നഗരസഭ പരിധിയിലെ 21 വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും അധ്യാപകരും ഹരിതസഭയിൽ പ്രാഥമിത്യം അറിയിച്ചു.ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അരുൺ യോഗത്തിൽ സ്വാഗതം പറഞ്ഞു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജമീല ബി. കൗൺസിലർമാരായ ധന്യ, ഐശ്വര്യ, ക്ലീൻ സിറ്റി മാനേജർ സാജു ഫ്രാൻസിസ് ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷാജഹാൻ സൗമ്യ ശുചിത്വമിഷൻ പ്രതിനിധി റോഷൻ,സോഷ്യൽ വർക്കർ ശ്രീനിത തുടങ്ങിയവർ സംസാരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇




0 അഭിപ്രായങ്ങള്‍