ഫോർവേഡ് ബ്ലോക്കുമായി ബന്ധമില്ല.



തൃശൂർ :ഫോർവേഡ് ബ്ലോക്കിൽ പ്രവർത്തിക്കുന്ന ചിലർ ആർ.എസ്.പി യിൽ ചേർന്നുവെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത തികച്ചും അടിസ്ഥാനരഹിതവും രാഷ്ട്രീയ വൃത്തങ്ങളിൽ തെറ്റിദ്ധാരണ പരത്താൻ ഉദ്ദേശിച്ചുള്ളതുമാണെന്ന് ഫോർവേഡ് ബ്ലോക്ക് തൃശൂർ ജില്ലാസെക്രട്ടറി സെക്രട്ടറിയും ഐക്യ ജനാധിപത്യ മുന്നണി ജില്ലാ ഏകോപന സമിതി അംഗവുമായ ലോനപ്പൻ ചക്കച്ചാം പറ മ്പിൽ പ്രസ്താവനയിൽ അറിയിച്ചു.


വർഷങ്ങൾക്കു മുമ്പ് പാർട്ടിയിൽ നിന്നും വ്യാജപിരിവിന്റെ പേരിൽ പുറത്താക്കിയ ചിലരാണ് ഈ പ്രചാരണത്തിനു പിറകിൽ. ആർ.എസ്.പി യിൽ നിന്നും സ്ഥാനമാനങ്ങൾ നേടിയെടുക്കുന്നതിനു വേണ്ടി ഇവർ അനാവശ്യമായി ഫോർവേഡ് ബ്ലോക്കിൻ്റെ പേര് ഉപയോഗിക്കുകയാണെന്നും ഈ കാപട്യം ആർ.എസ്.പി നേതൃത്വം തിരിച്ചറിയണമെന്നും ലോനപ്പൻ ചക്കച്ചാം പറമ്പിൽ പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.