വടക്കാഞ്ചേരി : കേവലം ആഹ്ലാദത്തിനുള്ള ഉപാധി മാത്രമല്ല കല, അതിന്റെ സാമൂഹ്യമായ ഇടപെടലും പ്രധാനമെന്നു സംവിധായകനും ചിത്രകാരനുമായ ഡോ.ഷാജു നെല്ലായി പറഞ്ഞു.
വടക്കാഞ്ചേരി ശ്രീ കേരളവർമ്മ പബ്ലിക്ക് ലൈബ്രറിയിൽ സനില സദന്റെ ചിത്രങ്ങളുടെ പ്രദർശനവും സംവിധായക പ്രതിഭ ഭരതന്റെ ജന്മദിനത്തിൽ ഭാതൻ സ്മൃതി പുരസ്കാര ചിത്രരചന മത്സരവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലൈബ്രറി പ്രസിഡന്റ് വി മുരളി അധ്യക്ഷനായി ലൈബ്രറി സെക്രട്ടറി ജി. സത്യൻ, സനിലസദൻ ,എം.എം .മഹേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
ചിത്രരചന മത്സരത്തിൽ പെൻസിൽ ചിത്രരചനയിൽ കാവ്യരാജീവ്, (വടക്കാഞ്ചേരി ഗവ.ഗേൾസ് ഹൈസ്ക്കൂൾ) പെയ്ൻ്റിംഗിൽ എം.എസ്. ദേവാനന്ദ് (സർവോദയം ഹൈസ്ക്കൂൾ, ആര്യംപാടം) എന്നിവർ ഭരതൻ സ്മൃതി പുരസ്കാരത്തിനു അർഹരായി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG





0 അഭിപ്രായങ്ങള്‍