അണ്ടർ 17 പെൺകുട്ടികളുടെ വിഭാഗം മത്സരത്തിൽ തൃശ്ശൂർ ജില്ലാ ടീമിൽ ഗോൾ കീപ്പറായി സെലക്ഷൻ കിട്ടിയ അൽശിഖയെ പെരിങ്ങണ്ടൂർ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.
സംസ്ഥാന സ്കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് 2023 അണ്ടർ 17 പെൺകുട്ടികളുടെ വിഭാഗം മത്സരത്തിൽ തൃശ്ശൂർ ജില്ലാ ടീമിൽ ഗോൾ കീപ്പറായി സെലക്ഷൻ കിട്ടിയ പെരിങ്ങണ്ടൂർ രാമചന്ദ്രൻ, (കണ്ണൻ) ബിജി ദമ്പതികളുടെ മകളും തൃശ്ശൂർ നെല്ലിക്കുന്ന് സെൻറ് സെബാസ്റ്റ്യൻസ് ഹൈസ്ക്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയുമായ അൽശിഖയെ പെരിങ്ങണ്ടൂർ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.
ചടങ്ങിൽ മുതിർന്ന കോൺഗ്രസ് നേതാവ് കെ. ആർ കൃഷ്ണൻ കുട്ടി, ബൂത്ത് പ്രസിഡന്റ് അനൂപ്.വി.പി, ഡിവിഷൻ പ്രസിഡന്റ് മനോജ് മേനോത്ത്, യൂത്ത് കോൺഗ്രസ് യൂണിറ്റ് പ്രസിഡന്റ് രാഗേഷ്. വി. എസ്, സുധി.കെ.പി. എന്നിവർ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ