വിയ്യൂര്‍ സെൻട്രൽ ജയിലിലെ ആക്രമണം: പോലീസും ജയിൽ വകുപ്പ് ഉന്നതോദ്യോഗസ്ഥരും ഇന്ന് ജയിൽ സന്ദർശിക്കും.

 തടവുകാരുടെ ആക്രമണത്തിൽ കൊടി സുനിയടക്കം പത്തുപേരെ  പ്രതിചേർത്ത് പൊലീസ് കേസെടുത്തു. ആക്രമണത്തിൽ നാലു ജീവനക്കാർക്ക് സാരമായി പരുക്കേറ്റിരുന്നു. കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘവും തിരുവനന്തപുരം സ്വദേശികളായ കൊലക്കേസ് പ്രതികളുമായാണ് സംഘർഷം ഉണ്ടായത്.   

വധശ്രമം തുടങ്ങി കലാപ ആഹ്വാനം വരെയുള്ള വകുപ്പുകൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.  ഇന്നലെയാണ് ജയിലിലെ അതി സുരക്ഷാ ബ്ലോക്കിൽ ടി.പി ചന്ദ്രശേഖരൻ വധക്കേസില്‍ ഉള്‍പ്പെടെ പ്രതിയായ കൊടി സുനി ഉൾപ്പടെയുള്ള തടവുകാർ ജയില്‍ ജീവനക്കാരെ ആക്രമിച്ചത്. ആയുധം ഉപയോഗിച്ചുള്ള ആക്രമണത്തിൽ നാല് ജയിൽ ജീവനക്കാർക്ക് പരിക്കേറ്റിരുന്നു.

 ഒരു തടവുകാരനും പരിക്കേറ്റു. അസി. പ്രിസണ്‍ ഓഫീസര്‍ അര്‍ജുൻദാസ്, ഡെപ്യൂട്ടി സൂപ്രണ്ട് ശ്രീരാമൻ, പ്രിസണ്‍ ഓഫീസര്‍ വിജയകുമാര്‍, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ ഓംപ്രകാശ് എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ അർജുൻദാസിന്‍റെ തോളെല്ലിന് പൊട്ടലുണ്ട്. അഞ്ചുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച രാവിലെ ഉദ്യോഗസ്ഥരുടെ ജയില്‍ സന്ദര്‍ശനത്തിനിടെ രണ്ട് തടവുകാര്‍ മട്ടൻ കൂടുതല്‍ അളവില്‍ വേണമെന്ന് ആവശ്യപ്പെട്ടതാണ് സംഘർഷത്തിലേക്ക് നയിച്ചത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍