പ്രശസ്ത വാദ്യകലാകാരൻ കിഴക്കൂട്ട് അനിയന്മാരാർക്ക് 'ഗുരുപ്രഭ ' പുരസ്കാരം മന്ത്രി കെ. രാജൻ സമ്മാനിക്കും.


തൃശൂർ : പ്രശസ്ത വാദ്യകലാകാരൻ കിഴക്കൂട്ട് അനിയന്മാരാർക്ക് തൃശൂർ വാദ്യ ഗുരുകുലത്തിന്റെ 'ഗുരുപ്രഭാ ' പുരസ്കാരം നവംബർ 11ന് മന്ത്രി കെ. രാജൻ സമ്മാനിക്കും 10000 രൂപയാണ് സമ്മാനത്തുക. തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ സംഘടിപ്പിക്കുന്ന വാദ്യ ഗുരുകുലത്തിന്റെ വാർഷിക ചടങ്ങിൽ വച്ചാണ് മന്ത്രി പുരസ്കാരം നൽകുക. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ  ഡോക്ടർ എം.വി നാരായണൻ പ്രഭാഷണം നടത്തും.  പ്രൊഫസർ സി രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. തുടർന്ന് കലാപരിപാടികളും ഉണ്ടായിരിക്കും.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍