മുണ്ടത്തിക്കോട് എൻ.എസ്എ.സ് വെങ്കിട്ടറാം ഹയർ സെക്കന്ററി സ്കൂളിലെ നേഷണൽ സർവീസ് സ്കീം 258-ാം നമ്പർ യൂണിറ്റ് ജൂലൈ മാസത്തിൽ നടത്തിയ ചെറുധാന്യ കൃഷി യുടെ വിളവെടുപ്പ് നടന്നു. പ്രോഗ്രാം ഓഫീസർ ഡോക്ടർ കെ രോഗിണിയും എൻ എസ് എസ് അംഗങ്ങളും ചേർന്നാണ് വിളവെടുപ്പ് നടത്തിയത്.
വേലൂർ പഞ്ചായത്തിലെ മികച്ച കർഷകനുള്ള കർഷകശ്രീ അവാർഡ് കിട്ടിയ ദിലീപ്കുമാറിന്റെ കൃഷിസ്ഥലമാണ് ചെറുധാന്യ കൃഷിക്ക് തിരഞ്ഞെടുത്തത്. കൃഷിയുടെ ഓരോ സമയത്തും അദ്ദേഹത്തിൽ നിന്നും ലഭിച്ച സഹായവും, നിർദ്ദേശവും മികച്ച വിളവ് ലഭിക്കുന്നതിന് ഉപകരിച്ചതായി സ്കൂൾ പ്രിൻസിപ്പൽ ജി പി ശ്രെയസ് പറഞ്ഞു. കോഡിനേറ്റർ രശ്മി ജി നായർ, വളന്റിയർ മാരായ ഗൗതം കൃഷ്ണ, ആവണി, അശ്വതി, ഹരിദാസ് എന്നിവർ നേതൃത്വം നൽകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍