മച്ചാട് ഗവ. പ്രീ പ്രൈമറി സ്കൂളിൻ്റെ നേതൃത്വത്തിൽ വരയുത്സവം സംഘടിപ്പിച്ചു.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന വരയുത്സവം ആർട്ടീസ്റ്റ് ഷാജു കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു.
എൽ പി സ്കൂൾ പ്രധാനധ്യാപിക എൻ പി മാലിനി അധ്യക്ഷത വഹിച്ചു.വിദ്യാർത്ഥികൾ തയ്യാറാക്കിയ മാഗ്സിനുകളുടെ പ്രകാശനം ടി.എസ്.കുട്ടപ്പൻമാസ്റ്റർ ഒ എസ് എ പ്രതിനിധി എ കെ വാവുട്ടിക്ക് നൽകി നിർവ്വഹിച്ചു.സ്കൂൾ പ്രധാനധ്യാപകരായ ഷൈനിജോസഫ്, സി.പ്രഭാകരൻ, പി ടി എ പ്രസിഡൻ്റ് ദിനേശ്കുമാർ, സി. പി.സൂസി, എ.കെ.വാവുട്ടി, ഇ.സച്ചിദാനന്ദൻ, ജോണി ചിറ്റിലപ്പിള്ളി, എൻ പി ഷൈജു, സി.എ.രമ്യ തുടങ്ങിയവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍