പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു



പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. കടങ്ങോട് തെക്കുമുറി മാനംപുള്ളി വീട്ടിൽ ശ്രീജിത്തിനെയാണ് ഇൻസ്പെക്ടർ റിജിൻ കെ. തോമസ് അറസ്റ്റ് ചെയ്തത് .എറണാകുളം ജില്ലയിലെ താമസക്കാരിയായ 14 വയസ്സുകാരിയെയാണ് ശ്രീജിത്ത് പീഡനത്തിന് ഇരയാക്കിയത്. കഴിഞ്ഞവർഷമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ പെൺകുട്ടിയും കുടുംബവും കടങ്ങോട് പ്രദേശത്താണ് താമസിച്ചിരുന്നത്. 


പ്രണയം നടിച്ച് കുട്ടിയെ വശത്താക്കിയ ഇയാൾ വീട്ടുകാർ സ്ഥലത്തില്ലാത്ത സമയത്താണ് സ്വന്തം വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡനത്തിന് വിധേയമാക്കിയത്.കുട്ടി വീട്ടുകാരോടൊപ്പം ഇപ്പോൾ എറണാകുളം ജില്ലയിലാണ് താമസിക്കുന്നത്. പഠിക്കുന്ന സ്കൂളിൽ നടത്തിയ കൗൺസിലിംഗിലാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടർന്ന് മെഡിക്കൽ റിപ്പോർട്ടുകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോക്സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. എസ് ഐ കെ.അനുദാസ്, പോലീസ് ഓഫീസർമാരായ കെ. സഗുൺ, സജീവൻ, മുഹമ്മദ് സ്വാലിഹ്, ജയ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍