എരുമപ്പെട്ടി മണ്ഡലം യൂത്ത് കോൺഗ്രസ് സമ്മേളനം നെല്ലുവായ് ഗ്രാമീണ വായനശാല ഹാളിൽ വെച്ച് നടന്നു. മണ്ഡലം പ്രസിഡണ്ട് ഫ്രിജൊ വടുക്കൂട്ട് അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറി അഭിലാഷ് പ്രഭാകർ സമ്മേളനം ഉത്ഘാടനം ചെയ്തു. വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് അഡ്വ.ടി.എസ്. മായാദാസ് മുഖ്യപ്രഭാഷണം നടത്തി., യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ലിജൊ പനക്കൽ മുഖ്യാതിഥിയായിരുന്നു.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എൻ.കെ. കബീർ, കുന്ദംകുളം നിയോജക മണ്ഡലം UDF കൺവീനർ അമ്പലപ്പാട്ട് മണികണ്ഠൻ, .രഘു കരിയന്നൂർ, സതീഷ് ഇടമന , വിമൽ ശങ്കർ ,.അഷ്റഫ് ചിറ്റണ്ട ,ശ്രീബാല, അമൃത ഷിജു, വിനോദിനി, ഗ്രാമ പഞ്ചായത്ത് മെമ്പർമാർ , ന്യൂനപക്ഷ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് .പി.എം. യൂസഫ് , പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ.എം. നജീബ്, എം.എം.നിഷാദ്, സുന്ദരൻ ചിറ്റണ്ട തുടങ്ങി നൂറോളം പ്രവർത്തകർ പങ്കെടുത്തു.



0 അഭിപ്രായങ്ങള്‍