സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും വില്ലേജ് ഓഫീസുകൾക്ക് ലാപ് ടോപ്പുകളും പ്രിന്ററുകളും വിതരണം ചെയ്തു



വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളിലേക്കും സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക വിനിയോഗിച്ച് വാങ്ങിയ ലാപ്ടോപ്പുകളും മൾട്ടി ഫങ്ഷൻ പ്രിന്ററുകളും വിതരണം ചെയ്തു. വടക്കാഞ്ചേരി സർവീസ് സഹകരണ ബാങ്കിൽ വച്ച് നടന്ന വിതരണ ചടങ്ങ് സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ ഉദ്ഘാടനം ചെയ്തു. 





സാധാരണക്കാർ ഏറ്റവുമധികം ആശ്രയിക്കുന്ന താഴെതട്ടിലെ ഓഫീസുകളായ വില്ലേജ് ഓഫീസുകൾ സ്മാർട്ടാക്കി മാറ്റുന്ന പ്രവർത്തനം എൽ ഡി എഫ് സർക്കാർ നടത്തി വരികയാണെന്ന് എം എൽ എ പറഞ്ഞു. ഈ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിനാണ് 24,02,000/- (ഇരുപത്തിനാല് ലക്ഷത്തി രണ്ടായിരം രൂപ) അനുവദിച്ച് മണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളിലേക്കും ആധുനിക ഡിജിറ്റൽ ഉപകരണങ്ങൾ വാങ്ങിയത്. 





എങ്കക്കാട് - കരുമത്ര - വിരുപ്പാക്ക ഗ്രൂപ്പ് വില്ലേജ് ഓഫീസ് സ്മാർട്ട് വില്ലേജ് ഓഫീസ് ആക്കി മാറ്റുന്നതിനായി ആധുനിക കെട്ടിടത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണെന്നും എം എൽ എ അറിയിച്ചു. വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. മണ്ഡലത്തിലെ 18 വില്ലേജ് ഓഫീസുകളിലെയും ഓഫീസർമാർ ഉപകരണങ്ങൾ ഏറ്റുവാങ്ങി.





 ഡെപ്യൂട്ടി കളക്ടർ മുഹമ്മദ് ഷെഫീഖ് ഐ എ എസ്, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വി നഫീസ, തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി സുനിൽകുമാർ , അവണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി, കെപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ഉഷാദേവി, തോളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ രഘുനാഥൻ, വക്കാഞ്ചേരി നഗരസഭ വൈസ് ചെയർമാൻ ഷീല മോഹനൻ, നഗരസഭ കൗൺസിലർ സന്ധ്യ കൊടയ്ക്കാത്ത്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എൻ കെ പ്രമോദ് കുമാർ (സി പി ഐ എം), എം ആർ സോമനാരായണൻ (സി പി ഐ), എ എൽ ജേക്കബ്ബ് (എൻ സി പി), സി ഡി ജോസ് (കേരള കോൺഗ്രസ് എസ്), ഉദയൻ കളരിക്കൽ (കേരള കോൺഗ്രസ് ബി), സി ടി ഡേവിസ് (ജെ ഡി എസ്), ബിജു ആട്ടോർ (എൽ ജെ ഡി) തുടങ്ങിയവർ ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തൃശ്ശൂർ താലൂക്ക് തഹസിൽദാർ ടി ജയശ്രീ ചടങ്ങിന് സ്വാഗതവും പദ്ധതി നിർവ്വഹണ ഉദ്യോഗസ്ഥനായ തലപ്പിള്ളി താലൂക്ക് തഹസിൽദാർ എം സി അനുപമൻ നന്ദിയും പറഞ്ഞു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍