മൂന്നാർ പ്രദേശത്തെ ജനജീവിതത്തിന് ഭീഷണിയായ 'അരിക്കൊമ്പനെ' പറമ്പിക്കുളം പ്രദേശത്തേക്ക് മാറ്റുന്നതിൽ പ്രതിഷേധവുമായി ആലത്തൂർ MP കുമാരി രമ്യ ഹരിദാസ്.
എസ്റ്റേറ്റുകളും എസ്റ്റേറ്റ് തൊഴിലാളികളും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ താമസിക്കുന്ന ഈ പ്രദേശത്തേക്ക് ജനജീവിതത്തിന് ഭീഷണിയായ ആനയെ എത്തിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് MP ചൂണ്ടിക്കാട്ടി.
ജനതാമസം കുറഞ്ഞ മറ്റു സംസ്ഥാനങ്ങളിൽ ഉൾപ്പെടെയുള്ള വന്യജീവി സങ്കേതങ്ങളിൽ 'അരിക്കൊമ്പനെ' പുനരധിവസിപ്പിക്കാൻ കഴിയുമോ എന്നകാര്യം സർക്കാർ ആലോചിക്കണം.
കോടതി വിധിക്കെതിരെ ജനങ്ങൾക്കുവേണ്ടി അപ്പീൽ നൽകാൻ തയ്യാറാകണമെന്നും രമ്യ ആവശ്യപ്പെട്ടു.
അടിയന്തരമായി പ്രശ്നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് MP കേന്ദ്ര വനം വന്യജീവി പരിസ്ഥിതി വകുപ്പു മന്ത്രിക്കും മുഖ്യമന്ത്രിക്കും കത്ത് നൽകി.
0 അഭിപ്രായങ്ങള്‍