കുന്നംകുളം പോലീസ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അനാവശ്യമായി വേട്ടയാടുകയാണെന്ന് എ.ഐ.സി.സി അംഗം അനിൽ അക്കര.പോലീസ് മർദിച്ചെന്നാരോപിച്ച് കുന്നംകുളം മലങ്കര ആശുപത്രിയിൽ കഴിയുന്ന യൂത്ത് കോൺഗ്രസ്സ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏതെങ്കിലും മന്ത്രി കുന്നംകുളം വഴി കടന്നു പോകുമ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കുന്ന സംസ്ഥാനത്തെ അപൂർവങ്ങളിൽ അപൂർവമായ കാഴ്ചയാണ് കുന്നംകുളം പോലീസ് നടത്തിക്കൊണ്ടിരിക്കുന്നത്
ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അനിൽ അക്കര പറഞ്ഞു
കെ.പി.സി.സി സെക്രട്ടറി എ പ്രസാദും ഒപ്പമുണ്ടായിരുന്നു.
0 അഭിപ്രായങ്ങള്‍