മധ്യകേരളത്തിലെ ഉത്സവങ്ങളിലെ സ്ഥിരം സാന്നിധ്യമായ കൊമ്പൻ തോട്ടാൻ കേശവൻ ചെരിഞ്ഞു. 45 വയസായിരുന്നു. മറ്റ് അസുഖങ്ങളൊന്നുമില്ലായിരുന്നു. മൂന്ന് ദിവസം മുമ്പ് കെട്ടുതറിൽ ഇരുന്ന ആന എഴുന്നേൽക്കാൻ മടി കാണിച്ചിരുന്നതായി ഉടമ തോട്ടാൻ ബേബി പറഞ്ഞു.
ഇഞ്ചക്ഷൻ നൽകുന്നതിനായി കവുങ്ങ് മരം കൊണ്ട് നിലകെട്ടി നിർത്തിയതിനിടെ വീണ ആന പിന്നെ എണീറ്റില്ല. രോഗലക്ഷണങ്ങളൊന്നുമില്ലായിരുന്ന ആന പട്ടയും വെള്ളവും കഴിച്ചിരുന്നു.
കൊടുങ്ങല്ലൂരിൽ നിന്ന് വെറ്റിനറി സർജൻ ഗിരീഷ് എത്തി പരിശോധിച്ചു.
ബീഹാറിയായ ആനയെ പത്ത് വർഷം മുമ്പ് ചേർത്തലയിൽ നിന്നാണ് ബേബി വാങ്ങിയത്. ഒരു മാസം മുമ്പ് തൃപ്പൂണിത്തുറ ഉത്സവത്തിൽ പങ്കെടുത്തെത്തിയതാണ് കേശവൻ...
0 അഭിപ്രായങ്ങള്‍