നാട്ടാന പരിപാലനച്ചട്ടം പാലിക്കണം; ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി യോഗം. നാട്ടാന പരിപാലനച്ചട്ടം പ്രകാരം രൂപീകരിച്ച തൃശ്ശൂര്‍ ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയുടെ യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ ശിഖാ സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വരാനിരിക്കുന്ന ഉത്സവ സീസണില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനും, ആനകളോടുള്ള ക്രൂരത ഒഴിവാക്കുന്നതിനും ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. ആനകളെ ഉത്സവങ്ങള്‍ക്ക് എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും സുരക്ഷാ ക്രമീ…
പഴയന്നൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ ബ്ലോക്ക് പഞ്ചായത്തിൻ്റെ പദ്ധതി വിഹിതത്തിൽ ഉൾകൊള്ളിച്ചു കൊണ്ട് 15 ലക്ഷം രൂപ ചെലവിൽ പുതിയ 58.5 കെ.വി ജനറേറ്റർ സ്ഥാപിച്ചതിൻ്റെ ഉദ്ഘാടനം പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. പ്രശാന്തി നിർവഹിച്ചു. വൈസ് പ്രസിഡൻറ് അനിൽ കെ. പി., ആരോഗ്യ സാൻഡിങ് കമ്മിറ്റി ചെയർമാൻ ദേവിക രാജേന്ദ്രൻ , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഡോ. സുജാത എം. ജില്ലാ മെഡിക്കൽ ഓഫീസർ, ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. കെ.കെ ഗൗതമൻ , ഹോസ്പിറ്റൽ മാനേജ്മെൻ്റ് കമ്മിറ്റി അംഗങ്ങൾ , വിവിധ എഫ് എച്ച് കളിലെ മെഡിക്കൽ ഓഫീസർമാ…
ജെ.എൻ.യുവിൽ സംവരണം അട്ടിമറിക്കാനുള്ള നീക്കം ഉടൻ അവസാനിപ്പിക്കുക: കെ. രാധാകൃഷ്ണൻ എം.പി. ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിൽ 2026-2027 അധ്യയന വർഷത്തെ പിഎച്ച്.ഡി പ്രവേശനത്തിൽ പട്ടികജാതി , പട്ടികവർഗ , ഭിന്നശേഷി വിഭാഗങ്ങൾക്കുള്ള സംവരണം അട്ടിമറിച്ച സർവകലാശാല അധികൃതരുടെ നടപടി ഭരണഘടനയോടുള്ള വെല്ലുവിളിയും കടുത്ത വഞ്ചനയുമാണെന്ന് കെ. രാധാകൃഷ്ണൻ എം.പി പ്രസ്താവനയിൽ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിന്ന് പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ പൂർണ്ണമായും ഒഴിവാക്കാനുള്ള ആസൂത്രിതമായ ഗൂഢാലോചനയാണ് പുതിയ പ്രോസ്പെക്ടസിലൂടെ പുറത്തുവന്നിരിക്കുന്നതെന…
പഴയന്നൂർ : കാൻസർ രോഗസാധ്യത നേരത്തേ കണ്ടെത്തുന്നതിനും സമയബന്ധിതമായ ചികിത്സ ഉറപ്പാക്കുന്നതിനും രോഗനിർണയത്തിനാ യുള്ള പ്രാഥമിക പരിശോധനകൾക്ക് വലിയ പ്രാധാന്യമുണ്ട് , ഇവ പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തി കൃത്യസമയത്ത് ചികിത്സ ആരംഭിച്ചാൽ ഭേദമാക്കുവാൻ സാധിക്കുന്നതാണ് അതിനാൽ കാൻസർ പ്രതിരോധം മുൻനിർത്തി പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തി നടത്തിയ മെഗാ ക്യാൻസർ നിർണ്ണയ ക്യാമ്പ് & മൾട്ടി സ്പെഷ്യാലിറ്റി ക്യാമ്പിൻ്റെ ഉദ്ഘാടനം പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. പ്രശാന്തി നിർവഹിച…
വടക്കാഞ്ചേരി, മച്ചാട് ഫോറസ്റ്റ് റേഞ്ചുകളിലെ ജനവാസ മേഖകളിൽ നിരന്തരമായി കാട്ടാന ഇറങ്ങുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ജീവനും കൃഷിക്കും ജീവനോപാധിക്കും സംരക്ഷണം ഉറപ്പാക്കുന്നതിന് ആവശ്യമായ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വനം വന്യജീവി വകുപ്പ് മന്ത്രിക്ക് കത്ത് നൽകിയതായി സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അറിയിച്ചു. വടക്കാഞ്ചേരി മണ്ഡലത്തിലെ മച്ചാട് - വടക്കാഞ്ചേരി ഫോറസ്റ്റ് റേഞ്ചിലെ വനമേഖലയിൽ പ്രവേശിച്ച കാട്ടാനകൾ പ്രദേശവാസികളുടെ കൃഷിയും സ്വൈരജീവിതവും ഇല്ലാതാക്കിയിരിക്കുകയാണ്. വടക്കോഞ്ചേരി നഗരസഭയിലെ ചേപ്പിലക്കോട്, മാരാത്തുകുന്ന്, മങ്കര,…
*രാജ്യത്തുടനീളം നടത്താനിരുന്ന ബാങ്ക് പണിമുടക്ക് പിൻവലിച്ചു* ഇന്നു മുതൽ രാജ്യത്തുടനീളം നടത്താനിരുന്ന ബാങ്ക് പണിമുടക്ക് പിൻവലിച്ചു. യുഎഫ്ബിയുവിൻ്റെ നേതൃത്വത്തിൽ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി നടത്തിയ ചർച്ചയ്ക്കു പിന്നാലെ ലഭിച്ച ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് പണിമുടക്ക് പിൻവലിച്ചത്. 28, 29, 30 തീയതികളിൽ നടത്താൻ തീരുമാനിച്ച ബാങ്ക് ജീവനക്കാരുടെ അഖിലേന്ത്യാ പണിമുടക്കാണ് പിൻവലിച്ചത്. ബെഫി, എഐബിഇഎ, എഐബിഒസി, എൻസിബിഇ അടക്കം രാജ്യത്തെ 7 യൂണിയനുകളുടെ സംയുക്ത സംഘടനയായ യുഎഫ്ബിയുവാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്. സെപ്റ്റംബർ 11നും യുഎഫ്ബിയ…
കഴിഞ്ഞ 16 വർഷമായി ജീവകാരുണ്യ-സാമൂഹ്യ സേവനരംഗത്ത് സജീവമായി പ്രവർത്തിച്ചുവരുന്ന ACTS വടക്കാഞ്ചേരി ബ്രാഞ്ച്, ആക്സിഡന്റ് കെയർ, ഡയാലിസിസ് കെയർ തുടങ്ങിയ സേവനങ്ങൾക്കായി 24 മണിക്കൂറും സൗജന്യ സർവീസ് നടത്തുന്ന രണ്ട് ആംബുലൻസുകളുമായി നാടിൻ്റെ നന്മക്കായി നിലകൊള്ളുന്നു. ഈ സേവനങ്ങൾക്കായി പ്രതിമാസം ഏകദേശം ₹1,10,000/- ചെലവ് വരുമ്പോൾ, അതിന്റെ പകുതിയോളം മാത്രമാണ് സ്ഥിരമായ സംഭാവനകളിലൂടെ സമാഹരിക്കാനാകുന്നത്. നിരാലംബരായ മനുഷ്യരുടെ ആശ്രയമായ ACTS-ന്റെ സേവനം നിലനിർത്താൻ നമുക്ക് കൈകോർക്കാം. ഇതിനായി *“ACTS പ്രവർത്തന ഫണ്ട് 2026”* എന്ന പേരിൽ നടത്തുന്ന ധന സമാഹ…
Social Plugin