വടക്കാഞ്ചേരി നഗരസഭയുടെ ആഭിമുഖ്യത്തിൽ വരാനിരിക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് നഗരസഭാ പരിധിയിൽ വിപുലമായ രീതിയിൽ *"വെൽക്കം ടു വേൾഡ് കപ്പ്"* എന്ന പേരിൽ കായിക-സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്:
വടക്കാഞ്ചേരി നഗരസഭയിലെ കായിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും, കായിക പ്രേമികൾക്കായി വൈവിധ്യമാർന്ന മത്സരങ്ങളും ആഘോഷങ്ങളും ഒരുക്കുന്നതിനും വേണ്ടിയാണ് ഒരു ജനകീയ സംഘാടക സമിതി രൂപീകരിക്കുന്നത്.
ഇതിലേക്കായുള്ള ആലോചനാ യോഗം *നാളെ 03.06.2026 ഉച്ചയ്ക്ക് 3 മണിക്ക് നഗരസഭ കൗൺസിൽ* ഹാളിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നതായി ചെയർ പേഴ്സൺ അറിയിച്ചു.
0 അഭിപ്രായങ്ങള്‍