🟣 പെരിങ്ങണ്ടൂർ പോപ്പ് പോൾ മേഴ്സി ഹോമിലെ പ്രവേശനോത്സവം വടക്കാഞ്ചേരി എംഎൽഎ സേവ്യർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. 🟣

പോപ്പ് പോൾ മേഴ്സി ഹോമിൽ പ്രവേശനോത്സവം.

പെരിങ്ങണ്ടൂർ പോപ്പ് പോൾ മേഴ്സി ഹോമിൽ പുതിയ അധ്യയന വർഷ ഉദ്ഘാടനവും
കുട്ടികളുടെ പ്രവേശനോത്സവവും നടത്തി. വടക്കാഞ്ചേരി എംഎൽഎ സേവ്യർ ചിറ്റിലപ്പിള്ളി  പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വിവിധ നിറത്തിലുള്ള ബലൂണുകളും പൂക്കളുമായി ബാൻഡ് മേളത്തിന്റെ അകമ്പടിയോടുകൂടി കുട്ടികൾ പുതിയ അധ്യയന വർഷത്തെ എതിരേറ്റു.
മേഴ്‌സി ഹോം
ഡയറക്ടർ 
ഫാ. ജോൺസൺ അന്തിക്കാട്ട് അധ്യക്ഷത വഹിച്ചു.
ഫാ. അനീഷ് ചിറ്റിലപ്പിള്ളി, കൗൺസിലർ മധു അമ്പലപുരം, സി. മേഴ്സി ചേരിയേക്കര , തോമസ് മാസ്റ്റർ, റെമി 
എന്നിവർ പ്രസംഗിച്ചു. അധ്യാപകരുടെയും
കുട്ടികളുടെയും വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍